SpiceJet Flight Chaos: ടേക്ക് ഓഫ് ചെയ്യാൻ നിമിഷങ്ങൾ മാത്രം ബാക്കി; കോക്ക്പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച് രണ്ട് പേർ, വിമാനം വൈകിയത് 6 മണിക്കൂർ

Passengers Attempt to Enter Cockpit: സംഭവത്തെ തുടർന്ന് ടേക്ക് ഓഫ് ചെയ്യാതെ വിമാനം റൺവേയിൽ നിന്ന് തിരിച്ച് പാർക്കിങിലേക്ക് എത്തിച്ചു. തുടർന്ന്, അതിക്രമിച്ച് കയറാൻ ശ്രമിച്ച രണ്ട് യാത്രക്കാരെയും പുറത്തിറക്കി സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

SpiceJet Flight Chaos: ടേക്ക് ഓഫ് ചെയ്യാൻ നിമിഷങ്ങൾ മാത്രം ബാക്കി; കോക്ക്പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച് രണ്ട് പേർ, വിമാനം വൈകിയത് 6 മണിക്കൂർ

പ്രതീകാത്മക ചിത്രം

Updated On: 

15 Jul 2025 08:55 AM

ഡൽഹി: വിമാനം റണ്‍വേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കോക്ക്പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച് രണ്ട് യാത്രക്കാർ. തിങ്കളാഴ്ച ഡൽഹി വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന സ്‌പൈസ് ജെറ്റിന്റെ എസ്ജി 9282 നമ്പർ വിമാനത്തിലാണ് സംഭവം. വിമാനത്തിലെ യാത്രക്കാരിലും ക്യാബിൻ ക്രൂവിനിടയിലും സംഭവം പരിഭ്രാന്തി പരത്തി.

സംഭവത്തെ തുടർന്ന് ടേക്ക് ഓഫ് ചെയ്യാതെ വിമാനം റണ്‍വേയിൽ നിന്ന് തിരിച്ച് പാര്‍ക്കിങിലേക്ക് എത്തിച്ചു. തുടർന്ന്, അതിക്രമിച്ച് കയറാൻ ശ്രമിച്ച രണ്ട് യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. തുടർ നടപടികൾക്കായി ഇവരെ സിഐഎസ്എഫിന് കൈമാറി. ഇതിന് ശേഷമാണ് വിമാന യാത്ര തുടർന്നത്. കൃത്യ സമയത്ത് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇത് മൂലം ആറ് മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടതെന്നാണ് വിവരം. വിമാനം ടേക്ക് ഓഫ് ചെയ്യാനായി റണ്‍വേയിലേക്ക് കയറുന്നതിനിടെയാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്.

ALSO READ: പ്രധാനമന്ത്രിക്കെതിരെ കാർട്ടൂൺ വരച്ചയാൾക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ക്യാബിൻ ക്രൂ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും രണ്ട് യാത്രക്കാരും സീറ്റിലേക്ക് തിരികെ പോകാൻ തയ്യാറിയില്ല. വിമാനത്തിന്റെ ക്യാപ്റ്റൻ ഉൾപ്പടെ ഇടപെട്ടെങ്കിലും ഇരുവരും വീണ്ടും കോക്ക്പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇതോടെയാണ് റൺവേയിൽ നിന്ന് വിമാനം തിരികെ പാർക്കിങ്ങിലേക്ക് എത്തിച്ചത്. സംഭവത്തെ തുടർന്ന് ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി 7.21നാണ് പുറപ്പെട്ടതെന്നാണ് ട്രാക്കിങ് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ