AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karnataka: മുസ്ലീം ഹെഡ്മാസ്റ്ററെ മാറ്റണം; സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി ശ്രീരാമസേന അം​ഗങ്ങൾ

Poisoning school water tank: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് വാട്ടർ ടാങ്കിൽ വിഷം കലർത്തിയത്. തുടർന്ന് വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്ത്, ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

Karnataka: മുസ്ലീം ഹെഡ്മാസ്റ്ററെ മാറ്റണം; സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി ശ്രീരാമസേന അം​ഗങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 04 Aug 2025 08:05 AM

കർണാടക: മുസ്ലീം സമുദായത്തിൽ ഉള്ള പ്രഥമാധ്യാപകനെ സ്ഥലം മാറ്റാൻ സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി. ബെലഗാവി ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ വാട്ടർ ടാങ്കിലാണ് വിഷം കലർത്തിയത്. സംഭവത്തിൽ മൂന്ന് ശ്രീരാമ സേന അം​ഗങ്ങളെ അറസ്റ്റ് ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു.

കഴിഞ്ഞ ജൂലൈ 14നാണ് സംഭവം. പ്രഥമാധ്യാപകനായ സുലൈമാന്‍ ഗോരിനായിക്കിനെ സ്ഥലം മാറ്റാനാണ് ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. 13 വര്‍ഷമായി ഇദ്ദേഹം ഇവിടുത്തെ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പേരിന് കളങ്കം വരുത്തി സ്ഥലം മാറ്റാനായിരുന്നു പദ്ധതി.

ALSO READ: മന്ത്രവാദിയെന്ന് സംശയം; 35കാരനെ കൊന്ന്, ലൈംഗികാവയവം മുറിച്ച്, മൃതദേഹം ഉപേക്ഷിച്ചു: 14 പേർ പിടിയിൽ

വിഷം കലർത്തിയ വെള്ളം കുടിച്ച 12 വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. ആരുടെയും നില ​ഗുരുതരമല്ലെന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായുമാണ് വിവരം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് വാട്ടർ ടാങ്കിൽ വിഷം കലർത്തിയത്. തുടർന്ന് വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്ത്, ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

പുറത്തുനിന്നൊരാള്‍ തനിക്ക് ഒരു കുപ്പി ദ്രാവകം കൈമാറിയെന്നും അത് ടാങ്കിലെ വെള്ളത്തില്‍ കലര്‍ത്താൻ അയാൾ നിർദേശിച്ചതായും വിദ്യാർത്ഥി മൊഴി നൽകി. തുടര്‍ന്ന് പ്രതികളിലൊരാളായ കൃഷ്ണ മഡാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സാഗര്‍ പാട്ടില്‍, നഗനഗൗഡ പാട്ടില്‍ എന്നിവരുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ ഇത്‌ ചെയ്തതെന്നാണ് കൃഷ്ണ മഡാറിന്റെ മൊഴി. മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും വിഷം കലര്‍ത്താന്‍ സഹായിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ അറിയിച്ച് പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അയാൾ പൊലീസിനോട് പറഞ്ഞു.