AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Stray Dog And Leopard: ഏത് നായയ്ക്കും ഒരു ദിവസമുണ്ട്; പുള്ളിപ്പുലിയെ സാഹസികമായി കീഴ്പ്പെടുത്തി തെരുവ് നായ

Stray Dog Attacked Leopard: പുള്ളിപ്പുലിയെ കീഴ്പ്പെടുത്തി കടിച്ച് വലിച്ചുകൊണ്ടുപോകുന്ന തെരുവ് നായയുടെ വീഡിയോ ​ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. 300 മീറ്ററോളമാണ് പുലിയെ നായ വലിച്ചുകൊണ്ടുപോയത്. നാസിക്കിലെ നിഫാഡിലാണ് തെരുവ് നായയ ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.

Stray Dog And Leopard: ഏത് നായയ്ക്കും ഒരു ദിവസമുണ്ട്; പുള്ളിപ്പുലിയെ സാഹസികമായി കീഴ്പ്പെടുത്തി തെരുവ് നായ
പുലിയെ ആക്രമിക്കുന്ന തെരുവ് നായImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 23 Aug 2025 | 08:20 PM

ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ.. എന്നൊരു ചൊല്ല് നമ്മുടെ നാട്ടിൻപുറങ്ങളിലുണ്ട്. സഹിക്കെട്ടാൽ ആരായാലും തിരിച്ച് ആക്രമിക്കും എന്നുള്ളതിന് ഉദാ​ഹരണമാണ് പുറത്തുവരുന്ന ഒരു വീഡിയോയിൽ നിന്ന് മനസ്സിലാക്കേണ്ടത്. തെരുവ് നായ വിഷയം രാജ്യത്താകെ ചർച്ചയാകുന്ന സമയത്താണ് ഇത്തരമൊരു സംഭവം നടക്കുന്നത്. തെരുവ് നായയും പുള്ളിപുലിയും തമ്മിലുള്ള കടിപിടി കൂടുന്നതാണ് ഈ വീഡിയോയിലുള്ളത്. സമൂഹ മാധ്യമങ്ങളിലാകെ ഇത് വൈറലാകുകയും ചെയ്തു.

സംഭവം നടക്കുന്നത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തെരുവ് നായയും പുള്ളിപ്പുലിയും തമ്മിലുള്ള വീഡിയോയിൽ എന്താണിത്ര അത്ഭുതം, നായയെ വലിച്ചുകീറി കൊന്നുകാണും എന്നാകും പലരും ചിന്തിക്കുന്നത്. എന്നാൽ ഇവിടെ വിജയം നായയ്ക്കൊപ്പമാണ്. തെരുവ് നായയും പുള്ളിപ്പുലിയും തമ്മിൽ നടന്ന കടിപിടിയിൽ അതിസാഹസികമായാണ് നായ പുള്ളിപ്പുലിയെ കീഴ്പ്പെടുത്തിയത്.

പുള്ളിപ്പുലിയെ കീഴ്പ്പെടുത്തി കടിച്ച് വലിച്ചുകൊണ്ടുപോകുന്ന തെരുവ് നായയുടെ വീഡിയോ ​ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. 300 മീറ്ററോളമാണ് പുലിയെ നായ വലിച്ചുകൊണ്ടുപോയത്. നാസിക്കിലെ നിഫാഡിലാണ് തെരുവ് നായയ ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. പ്രദേശത്തെത്തിയ പുലിക്ക് നേരെ തെരുവ് നായ ആക്രോശിക്കുകയും ഒടുവിൽ കീഴ്പ്പെടുത്തി വലിച്ചിഴക്കുകയുമായിരുന്നു.

പ്രതീക്ഷിക്കാതെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് പുലിക്ക് തിരിച്ചൊന്നും ചെയ്യാനായില്ല എന്നതാണ് സത്യം. എന്നാൽ കടിപിടിക്കിടെ നായയുടെ കൈയ്യിൽ നിന്ന് പുലി രക്ഷപ്പെടാൻ സ്വയം ശ്രമിക്കുന്നതും കാണാം. അക്രമ സമയത്ത് തൊട്ടടുത്ത് പ്രദേശവാസികൾ ഉണ്ടായിരുന്നു. എന്നാൽ ആളുകൾക്കാർക്കും അപകടമൊന്നും സംഭവിച്ചില്ല. നായയുടെ കടിയിൽ പരിക്കേറ്റ പുലി പിന്നീട് കാട്ടിലേക്ക് മടങ്ങി. വനംവകുപ്പ് അധികൃതർ പുലിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം.