Supreme Court: ‘രണ്ടുകൈയും ചേർന്നാലേ കൈയ്യടിക്കാനാകൂ’; പീഡനക്കേസിൽ യുവാവിന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീം കോടതി

Supreme Court Gives Interim Bail to Influencer in Abuse Case: 2021ൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ യുവാവിനെ സ്വന്തം ബ്രാൻഡിന്റെ പരസ്യത്തിനായാണ് പരാതിക്കാരി ബന്ധപ്പെടുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു.

Supreme Court: രണ്ടുകൈയും ചേർന്നാലേ കൈയ്യടിക്കാനാകൂ; പീഡനക്കേസിൽ യുവാവിന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീം കോടതി

സുപ്രീംകോടതി

Published: 

29 May 2025 10:31 AM

ന്യൂഡൽഹി: നാല്പതുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ 23കാരനായ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഒമ്പത് മാസമായി പ്രതി ജയിലിൽ കഴിയുകയാണെന്നും കുറ്റം തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

‘രണ്ടുകൈയും ചേർന്നാൽ മാത്രമേ കൈയടിക്കാനാകൂ’ എന്ന് പരാതിക്കാരിയെ വിമർശിച്ചുകൊണ്ട് ജസ്റ്റിസ് ബി വി നഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പരാതികരിക്ക് 40 വയസുണ്ടെന്ന് നിരീക്ഷിച്ച കോടതി അവർ കൊച്ചു കുട്ടിയല്ലെന്നും പറഞ്ഞു. ഏഴ് തവണ ആണ് ഇരുവരും ഒരുമിച്ച് ജമ്മുവിൽ പോയത്. പരാതിക്കാരിയുടെ ഭർത്താവിന് അത് പ്രശ്നമായിരുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡൽഹി പോലീസിനോടും കോടതി ചോദിച്ചു.

ഇടക്കാല ജാമ്യത്തിൽ ഉള്ള സമയത്ത് പരാതിക്കാരിയെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് യുവാവിന് കോടതി നിർദേശം നൽകി. 2021ൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ യുവാവിനെ സ്വന്തം ബ്രാൻഡിന്റെ പരസ്യത്തിനായാണ് പരാതിക്കാരി ബന്ധപ്പെടുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു.

ALSO READ: വിദ്യാർഥിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

പ്രൊമോഷൻ ഷൂട്ടിന്റെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെ ലഹരി ചേർത്ത മധുരപലഹാരങ്ങൾ നൽകി യുവാവ് പരാതിക്കാരിയെ ബോധരഹിതയാക്കിയതായും, ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. തുടർന്ന്, യുവാവ് പേഴ്സിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചതായും, യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു.

കൂടാതെ, ജമ്മുവിൽ വെച്ച് രണ്ടര വർഷക്കാലത്തോളം തുടർച്ചയായി യുവാവ് ഇവരെ ലൈംഗിക പീഡനത്തിനിരയാക്കി എന്നും പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376, 354, 323, 506, 509, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്