AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anna University Case: വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

Anna University Woman Assault Case: ഭാരതീയ ന്യായ സംഹിത, ഐടി നിയമം, തമിഴ്‌നാട് സ്ത്രീകള്‍ക്കെതിരായ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്തായത് വലിയ വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Anna University Case: വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
അണ്ണാ സര്‍വകലാശാല Image Credit source: Social Media
shiji-mk
Shiji M K | Published: 29 May 2025 07:24 AM

ചെന്നൈ: അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തല്‍. ബിരിയാണി വില്‍പനക്കാരനായ ജ്ഞാനശേഖരന്‍ (31) ആണ് കേസിലെ പ്രതി. വിചാരണ ആരംഭിച്ച് ആറ് മാസത്തിനുള്ളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. ശിക്ഷാ വിധി ജൂണ്‍ 2ന്.

ഭാരതീയ ന്യായ സംഹിത, ഐടി നിയമം, തമിഴ്‌നാട് സ്ത്രീകള്‍ക്കെതിരായ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്തായത് വലിയ വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

2024 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ഥിയോട് ജ്ഞാനശേഖരന്‍ അതിക്രമം കാണിച്ചത്. രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയെയാണ് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമര്‍ദനം; യുവതി ജീവനൊടുക്കി

മുംബൈ: സ്ത്രീധനത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കര്‍ണാടക മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍. എന്‍സിപി നേതാവായിരുന്ന രാജേന്ദ്ര ഹഗാവാനെ, മകന്‍ സുശീല്‍ എന്നിവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് കൊങ്കോളി ടോള്‍ പ്ലാസയ്ക്ക് അടുത്തുള്ള റിസോര്‍ട്ടില്‍ താമസൗകര്യം ഒരുക്കി നല്‍കിയതിനാണ് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ വീര്‍കുമാര്‍ പട്ടീലിന്റെ മകന്‍ പ്രീതം പട്ടീലിനെ അറസ്റ്റ് ചെയ്തത്.

Also Read: BJP: ‘മുസ്ലിങ്ങൾ രാമൻ്റെ പിന്തുടർച്ചക്കാർ’; അവകാശവാദവുമായി ബിജെപി മൈനോറിറ്റി മോർച്ച നേതാവ്

രാജേന്ദ്ര ഹഗാവാനെയും മകനും പിന്നീട് അറസ്റ്റിലായി. രാജേന്ദ്ര ഹഗാവാനെയുടെ മകന്‍ ശശാങ്കിന്റെ ഭാര്യയായ വൈഷ്ണവിയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. 111 പവന്‍ സ്വര്‍ണവും വെള്ളിയും ആഡംബര കാറുമായിരുന്നു വിവാഹത്തിന് യുവതിയുടെ വീട്ടുകാര്‍ നല്‍കിയത്. എന്നാല്‍ ഭൂമി വാങ്ങിക്കുന്നതിനായി രണ്ട് കോടി കൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ കുടുംബം വൈഷ്ണവിലെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ശശാങ്ക്, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരി എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.