Hindu Succession Case: വിവാഹിതയാകുന്നതോടെ ഹിന്ദു സ്ത്രീകളുടെ ‘ഗോത്ര’വും മാറുന്നു; സ്വത്തവകാശം ഭര്‍ത്താവിന്റെ കുടുംബത്തിന്‌

Supreme Court remarks in succession case: ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്. കന്യാദാനം എന്ന ആശയം ഹിന്ദു സമൂഹത്തിലുണ്ട്. ഇതുപ്രകാരം, ഒരു സ്ത്രീ വിവാഹിതയാകുമ്പോള്‍ അവരുടെ ഗോത്രവും മാറുന്നു. അവരുടെ പേര് പോലും മാറുന്നുവെന്നും ജസ്റ്റിസ് നാഗരത്ന

Hindu Succession Case: വിവാഹിതയാകുന്നതോടെ ഹിന്ദു സ്ത്രീകളുടെ ഗോത്രവും മാറുന്നു; സ്വത്തവകാശം ഭര്‍ത്താവിന്റെ കുടുംബത്തിന്‌

സുപ്രീം കോടതി

Published: 

27 Sep 2025 15:55 PM

ന്യൂഡല്‍ഹി: വില്‍പത്രം ഇല്ലാതെ മരിക്കുന്ന ഹിന്ദു സ്ത്രീകളുടെ സ്വത്തുക്കളുടെ അവകാശം ഭര്‍ത്താവിന്റെ കുടുംബത്തിന് ലഭിക്കുമെന്ന് സുപ്രീം കോടതി. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന ഒരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു നിയമപ്രകാരം വിവാഹം കഴിക്കുന്ന സ്ത്രീകളുടെ ഗോത്രവും മാറുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരു ഹിന്ദു സ്ത്രീ മരിക്കുമ്പോള്‍, അവര്‍ക്ക് ഭര്‍ത്താവോ മക്കളോ ഇല്ലെങ്കില്‍ ഭര്‍ത്താവിന്റെ അവകാശികള്‍ക്ക് സ്വത്ത് ലഭിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്. കന്യാദാനം എന്ന ആശയം ഹിന്ദു സമൂഹത്തിലുണ്ട്. ഇതുപ്രകാരം, ഒരു സ്ത്രീ വിവാഹിതയാകുമ്പോള്‍ അവരുടെ ഗോത്രവും മാറുന്നു. അവരുടെ പേര് പോലും മാറുന്നുവെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ചില ആചാരാനുഷ്ഠാനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ പരാമര്‍ശം. ദക്ഷിണേന്ത്യയില്‍ വിവാഹശേഷം ഒരു ഗോത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണെന്ന ആചാരപരമായ പ്രഖ്യാപനങ്ങള്‍ പോലും ഉണ്ടാകാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ വിവാഹിതയായിക്കഴിഞ്ഞാൽ, നിയമപ്രകാരം അവരുടെ ഉത്തരവാദിത്തം ഭർത്താവിനും കുടുംബത്തിനുമായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

Also Read: Wipro: സര്‍ജാപൂര്‍ കാമ്പസിലൂടെ ഗതാഗതം അനുവദിക്കണം; മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന നിരസിച്ച് വിപ്രോ മേധാവി

“സ്ത്രീകള്‍ സ്വന്തം മാതാപിതാക്കളില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ ജീവനാംശം തേടാറില്ല. ഒരു സ്ത്രീ വിവാഹിതയാണെങ്കിൽ, ഈ നിയമപ്രകാരം ആരാണ് ഉത്തരവാദി? ഭർത്താവ്, മരുമക്കൾ, കുട്ടികൾ, ഭർത്താവിന്റെ കുടുംബം…കുട്ടികളില്ലാത്ത ഒരു സ്ത്രീക്ക് എപ്പോഴും ഒരു വിൽപത്രം എഴുതാൻ കഴിയും”-ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേർത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും