Tamil Nadu Governor RN Ravi: ബില്ലുകൾ പിടിച്ച് വയ്ക്കുന്നത് നിയമ വിരുദ്ധം; തമിഴ്നാട് ഗവർണറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

Tamil Nadu Governor RN Ravi: രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി 10 ബില്ലുകൾ മാറ്റി വച്ച ​ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ​

Tamil Nadu Governor RN Ravi: ബില്ലുകൾ പിടിച്ച് വയ്ക്കുന്നത് നിയമ വിരുദ്ധം; തമിഴ്നാട് ഗവർണറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ആർ.എൻ രവി, സുപ്രീംകോടതി

Updated On: 

08 Apr 2025 | 01:23 PM

തമിഴ്നാട് ​ഗവർണർ ആർ.എൻ രവിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സർക്കാർ പാസാക്കിയ ബില്ലുകൾ പിടിച്ച് വയ്ക്കുന്നത് ശരിയല്ലെന്നും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് കോടതിയുടെ വിമർശനം.

രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി 10 ബില്ലുകൾ മാറ്റി വച്ച ​ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ​ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചായിരിക്കണമെന്നും കോടതി പറഞ്ഞു.

ബില്ലുകൾ തടഞ്ഞ് വയ്ക്കാൻ ​ഗവർണർക്ക് അധികാരമില്ലെന്നും ​ഗവർണർ ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിൽ പറഞ്ഞിരിക്കുന്ന ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു ബില്ലിന് അംഗീകാരം നൽകുന്നതിനോ, അത് സഭയിലേക്ക് തിരിച്ചയക്കുന്നതിനോ, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കുന്നതിനോ ഗവർണർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

​ഗവർണറുടെ നടപടികൾ ഭരണഘടനയ്ക്കും ജനാധിപത്യ മാനദണ്ഡങ്ങൾക്കും അനുസരിച്ചാകണമെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമമാണ് ​ഗവർണറുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ ഭരണഘടന തലവൻ എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭകൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കാതെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ