AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amir Khan Muttaqi: ഇന്ത്യന്‍ മണ്ണില്‍ നിന്ന് പാകിസ്ഥാന് ഉപദേശം; ഭീകരതയെ അകറ്റാന്‍ ശ്രമിക്കൂവെന്ന് താലിബാന്‍ മന്ത്രി

Taliban Minister India Visit: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഉന്നത താലിബാന്‍ നേതാവാണ് മുത്താഖി. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വാഗ അതിര്‍ത്തി കടന്നുള്ള ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Amir Khan Muttaqi: ഇന്ത്യന്‍ മണ്ണില്‍ നിന്ന് പാകിസ്ഥാന് ഉപദേശം; ഭീകരതയെ അകറ്റാന്‍ ശ്രമിക്കൂവെന്ന് താലിബാന്‍ മന്ത്രി
ആമിര്‍ ഖാന്‍ മുത്താഖി, എസ് ജയ്ശങ്കര്‍ Image Credit source: PTI
shiji-mk
Shiji M K | Published: 11 Oct 2025 07:11 AM

ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ നിന്ന് പാകിസ്ഥാന് സന്ദേശം നല്‍കി താലിബാന്‍ മന്ത്രി. സാമാധാനത്തിനായി അഫ്ഗാനിസ്ഥാന്‍ ചെയ്തത് പോലെ മറ്റ് രാജ്യങ്ങളും ഭീകരഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കട്ടെയെന്ന് വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖി പറഞ്ഞു. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ ഇ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇല്ലാതാക്കിയതായും ഇന്ത്യ സന്ദര്‍ശനവേളയില്‍ മുത്താഖി അവകാശപ്പെട്ടു.

ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ ഇ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളിലെ ഒരാള്‍ പോലും അഫ്ഗാനിസ്ഥാനില്ല. രാജ്യത്ത് ഇന്ന് അവരുടെ നിയന്ത്രണത്തിലുള്ള ഒരിഞ്ച് ഭൂമി പോലുമില്ല. 2021ല്‍ ഞങ്ങള്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ രൂപപ്പെടുന്നതെന്നും മുത്താഖി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഉന്നത താലിബാന്‍ നേതാവാണ് മുത്താഖി. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വാഗ അതിര്‍ത്തി കടന്നുള്ള ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുത്താഖിയുടെ ഇന്ത്യാ സന്ദര്‍ഷനം അഫ്ഗാനിസ്ഥാനുമായുള്ള പൂര്‍ണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു അവസരമാണ്. കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിക്കുമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

Also Read: Narendra Modi: രണ്ട് വമ്പന്‍ കാര്‍ഷിക പദ്ധതികളുമായി മോദി; ഇന്ന് തുടക്കം

കാബൂളില്‍ അടുത്തിയെ നടന്ന സ്‌ഫോടനത്തെ കുറിച്ചുംം മുത്താഖി വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പാകിസ്ഥാനാണ് അതിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രവൃത്തി തെറ്റാണ്. പ്രശ്‌നങ്ങള്‍ ഇതുപോലെ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. നിലവില്‍ 40 വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സമാധാനവും പുരോഗതിയുമുണ്ട്. അതില്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകരുത്. അഫ്ഗാനിസ്ഥാന്‍ ഇപ്പോഴൊരു സ്വതന്ത്ര രാഷ്ട്രമാണ്, നമുക്ക് സമാധാനമുണ്ടെങ്കില്‍ എന്തിനാണ് ആളുകള്‍ ബുദ്ധിമുട്ടുന്നതെന്നും മുത്താഖി ചോദിച്ചു.