Waqf Amendment Bill: വഖഫ് ഭേദഗതി ബില്ല് മതസ്വാതന്ത്ര്യത്തിന് എതിര്; പ്രമേയം പാസാക്കി തമിഴ്‌നാട്

Tamil Nadu Government Against Waqf Amendment Bill: വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിന് എതിരാണ്. അത് മുസ്ലിങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തും. സര്‍ക്കാര്‍ കണ്ടെത്തുന്ന വഖഫ് സ്വത്തുക്കള്‍ ബോര്‍ഡിന് കീഴില്‍ വരില്ലെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ ഉണ്ടാക്കുന്ന വഖഫുകള്‍ അസാധുവായി കണക്കാക്കുമെന്ന് ഭേദഗതിയില്‍ പറയുന്നു.

Waqf Amendment Bill: വഖഫ് ഭേദഗതി ബില്ല് മതസ്വാതന്ത്ര്യത്തിന് എതിര്; പ്രമേയം പാസാക്കി തമിഴ്‌നാട്

എം കെ സ്റ്റാലിന്‍

Published: 

27 Mar 2025 | 03:04 PM

ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. പ്രമേയത്തെ പ്രതിപക്ഷമായ അണ്ണാഡിഎംകെ പിന്തുണച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ക്കും നേരെയുള്ള ഭീഷണിയാണ് ഭേദഗതി ബില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. പ്രമേയത്തെ പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിന് എതിരാണ്. അത് മുസ്ലിങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തും. സര്‍ക്കാര്‍ കണ്ടെത്തുന്ന വഖഫ് സ്വത്തുക്കള്‍ ബോര്‍ഡിന് കീഴില്‍ വരില്ലെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ ഉണ്ടാക്കുന്ന വഖഫുകള്‍ അസാധുവായി കണക്കാക്കുമെന്ന് ഭേദഗതിയില്‍ പറയുന്നു. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇതൊരിക്കലും നിയമപരമായ പ്രശ്‌നമല്ല. ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്ഥാപനങ്ങളുടെയും ഭരണഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള ആക്രമണമാണ്. ഞങ്ങള്‍ അതിനെതിരെ തീര്‍ച്ചയായും ശബ്ദമുയര്‍ത്തും. തങ്ങളുടെ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം ദുര്‍ബലപ്പെടുത്താനുള്ള മറ്റൊരു ശ്രമമാണിതെന്ന ഭയം മുസ്ലിങ്ങള്‍ക്കിടയില്‍ വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ വഖഫ് ബോര്‍ഡിന്റെ ഭാഗമാകണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ദീര്‍ഘകാല പരാതികള്‍ പരിഹരിക്കുകയും കൃത്യമായ ഭരണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്‍ പറഞ്ഞു.

Also Read: Fishermen: ശ്രീലങ്കൻ നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ദിവസവും 500 രൂപ ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി

അതേസമയം, മാര്‍ച്ച് 19ന് കര്‍ണാടക നിയമസഭയും ഇത്തരത്തിലൊരു പ്രമേയം പാസാക്കിയിരുന്നു. കേന്ദ്രത്തിന്റെ വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യമുയരുന്നത്.

Follow Us
Related Stories
Hospital Wall Collapse Accident: ആശുപത്രി മതിൽ ഇടിഞ്ഞുവീണ് 7 മരണം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും
Sabarimala women’s entry: ശബരിമല യുവതി പ്രവേശനം; പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ല; സുപ്രീം കോടതി
Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍
Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം
Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്