Elephant Rescue: കൈത്താങ്ങായി വനംവകുപ്പ്! വാട്ടർ ടാങ്കിൽ വീണ പിടിയാനയെ രക്ഷപ്പെടുത്തി; കാണാം വീഡിയോ

Tamil Nadu Forest Team Elephant Rescue: നീലഗിരിയിലെ കൂനൂരിലുള്ള ഒരു ആദിവാസി ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തുള്ള ഒരു ജലസംഭരണിയിലാണ് പിടിയാന വീണത്. ആന പരിഭ്രാന്തയായി കിണറ്റിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതും അത് വിഫലമാകുന്നതും വീഡിയോയിൽ കാണാം.

Elephant Rescue: കൈത്താങ്ങായി വനംവകുപ്പ്! വാട്ടർ ടാങ്കിൽ വീണ പിടിയാനയെ രക്ഷപ്പെടുത്തി; കാണാം വീഡിയോ

വാട്ടർ ടാങ്കിൽ വീണ പിടിയാന രക്ഷപ്പെട്ട് പുറത്തേക്കു വരുന്നു.

Published: 

15 Sep 2025 12:55 PM

ചെന്നൈ: വാട്ടർ ടാങ്കിൽ വീണ പിടിയാനയെ (Rescue Of Elephant) രക്ഷപ്പെടുത്തി തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ. ടാങ്ക് തകർത്ത് വഴിയൊരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലാകെ വൈറലായിക്കഴിഞ്ഞു. ഐഎഎസ് ഉദ്യോ​ഗസ്ഥയായ സുപ്രിയ സാഹു ഉൾപ്പെടെ ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

നീലഗിരിയിലെ കൂനൂരിലുള്ള ഒരു ആദിവാസി ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തുള്ള ഒരു ജലസംഭരണിയിലാണ് പിടിയാന വീണത്. ആന പരിഭ്രാന്തയായി കിണറ്റിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതും അത് വിഫലമാകുന്നതും വീഡിയോയിൽ കാണാം. ‌പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് തമിഴ്‌നാട് വനംവകുപ്പ് സ്ഥലത്തെത്തിയത്. ഇവരുടെ സമയോചിതമായ ഇടപെടലിലൂടെ ഒടുവിൽ ആനയെ രക്ഷപ്പെടുത്താൻ സാധിച്ചു.

ടാങ്ക് തകർത്ത് ആനയെ പരിക്കുകേൾക്കാതെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയച്ചതായാണ് വിവരം. സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തിയ ഊട്ടി ഡിഎഫ്ഒ, കൂനൂർ റേഞ്ച് ഓഫീസർ എന്നിവരുൾപ്പെട്ട മുഴുവൻ ടീമിനും അധികൃതർ അഭിനന്ദനം അറിയിച്ചു. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് തമിഴ്നാട് വനംവകുപ്പിന് പ്രശംസിച്ച് രം​ഗത്തെത്തുന്നത്.

പശ്ചിമ ബംഗാളിലെ ഒരു റെയിൽവേ ട്രാക്കിൽ നിന്നിരുന്ന ഒരു ആനയെ രക്ഷപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങളും അടുത്തിടെ ഏറെ വൈറലായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ഓഫീസർ പർവീൺ കസ്വാനാണ് ഈ വീഡിയോ പങ്കിട്ടത്. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയും ഒടുവിൽ ആന കാടിന്റെ അടുത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും