AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Waqf Amendment Act: വഖഫ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ക്ക് സ്റ്റേ; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി

SC stayed provisions of the Waqf Amendment Act: അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം മതം പിന്തുടരുന്ന ആള്‍ക്ക് മാത്രമേ വഖഫ് സമര്‍പ്പിക്കാന്‍ കഴിയൂവെന്ന നിയമത്തിലെ വ്യവസ്ഥ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ നിയമം രൂപീകരിക്കുന്നതുവരെയാണ് സ്റ്റേ അനുവദിച്ചത്

Waqf Amendment Act: വഖഫ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ക്ക് സ്റ്റേ; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി
സുപ്രീം കോടതി Image Credit source: PTI
jayadevan-am
Jayadevan AM | Published: 15 Sep 2025 12:44 PM

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്ക് പൂര്‍ണമായി സ്റ്റേയില്ലെങ്കിലും, നിയമത്തിലെ ചില പ്രധാന വ്യവസ്ഥകള്‍ക്ക് സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികളിൽ തീർപ്പ് കൽപ്പിക്കുന്നതുവരെയാണ് സ്‌റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വഖ്ഫ് ആയി അവകാശപ്പെടുന്ന ഒരു സ്വത്ത് യഥാർത്ഥത്തിൽ സർക്കാരിന്റേതാണോ എന്ന് തീരുമാനിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടെയാണ് കോടതി സ്‌റ്റേ ചെയ്തത്.

ജില്ലാ കളക്ടര്‍ക്ക് വിപുലമായ അധികാരങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള വ്യവസ്ഥയെ സുപ്രീം കോടതി വിമര്‍ശിച്ചു. വ്യക്തിപരമായ പൗരന്മാരുടെ അവകാശങ്ങൾ വിധിക്കാൻ കളക്ടർക്ക് അനുവാദമില്ലെന്നും, ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

വഖഫ് സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ മധ്യസ്ഥനായി കളക്ടറെയാണ് നിയമം അധികാരപ്പെടുത്തിയിരുന്നത്. കളക്ടറുടെ വിപുലമായ അധികാര പരിധിക്കെതിരെ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സംഘടനകള്‍ രംഗത്തെത്തിയിരുന്നു. വഖഫ് ബോർഡിൽ മൂന്നിൽ കൂടുതൽ അമുസ്‌ലിം അംഗങ്ങളും, സെൻട്രൽ വഖഫ് കൗൺസിലിൽ നാലിൽ കൂടുതൽ അംഗങ്ങളും പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Also Read: Narendra Modi: കമ്പൈൻഡ് കമാൻഡേഴ്‌സ് കോണ്‍ഫറന്‍സ്‌ ഇന്ന് മുതല്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം മതം പിന്തുടരുന്ന ആള്‍ക്ക് മാത്രമേ വഖഫ് സമര്‍പ്പിക്കാന്‍ കഴിയൂവെന്ന നിയമത്തിലെ വ്യവസ്ഥ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ നിയമം രൂപീകരിക്കുന്നതുവരെയാണ് സ്റ്റേ അനുവദിച്ചത്. കേന്ദ്രീകൃത പോർട്ടലിൽ വഖഫ് സ്വത്തുക്കളുടെ നിർബന്ധിത രജിസ്ട്രേഷനിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വഖഫ് ബോർഡുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ മുസ്ലീങ്ങളായിരിക്കുന്നതാണ് അഭികാമ്യം എന്നും ബെഞ്ച് നിർദ്ദേശിച്ചു.