Tamil Nadu Government Formation: തമിഴ്നാട്ടിൽ പുതിയ ട്വിസ്റ്റ്: എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്
Tamil Nadu Government Formation Controversy: എഎംഎംകെയുടെ നേതാവായ ടിടിവി ദിനകരനാണ് ലോക്ഭവനിലെത്തി ഗവർണർക്ക് കത്ത് നൽകിയത്. തനിക്കൊപ്പമുള്ള മന്നാർകുടി എംഎൽഎ എസ് കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയതായി ചില മാധ്യമങ്ങളിൽ വാർത്ത കണ്ടെന്നും എന്നാൽ അങ്ങനെയൊരു പിന്തുണ നൽകിയിട്ടില്ലെന്നും ഇയാൾ വാദിക്കുന്നു. ഇക്കാര്യം ഗവർണറെ അറിയിക്കുന്നതിന് വേണ്ടിയാണ് താൻ ലോക്ഭവനിൽ പോയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചെന്നൈ: തമിഴ്‌നാട്ടിൽ ടിവികെ സത്യപ്രതിജ്ഞയ്ക്ക് തയാറെടുക്കുമ്പോൾ (Tamil Nadu Government Formation) തമിഴക രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റ്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണം എന്ന് അവകാശപ്പെട്ട് ഗവർണർക്ക് കത്ത്. എഎംഎംകെയുടെ നേതാവായ ടിടിവി ദിനകരനാണ് ലോക്ഭവനിലെത്തി ഗവർണർക്ക് കത്ത് നൽകിയത്. തനിക്കൊപ്പമുള്ള മന്നാർകുടി എംഎൽഎ എസ് കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയതായി ചില മാധ്യമങ്ങളിൽ വാർത്ത കണ്ടെന്നും എന്നാൽ അങ്ങനെയൊരു പിന്തുണ നൽകിയിട്ടില്ലെന്നും ഇയാൾ വാദിക്കുന്നു. ഇക്കാര്യം ഗവർണറെ അറിയിക്കുന്നതിന് വേണ്ടിയാണ് താൻ ലോക്ഭവനിൽ പോയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ തന്റെ പേരിൽ ടിവികെ വ്യാജ കത്ത് തയ്യാറാക്കിയെന്നും ഇക്കാര്യത്തിൽ ഒരു അന്വേഷണം ഉണ്ടാകണമെന്നും ടിടിവി ദിനകരൻ പറഞ്ഞു. അതുവരെ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കരുതെന്നും എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാകാൻ ക്ഷണിക്കണം എന്നുമാണ് ടിടിവി ദിനകരൻ ഗവർണർ അർലേക്കറിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ടിടിവി ദിനകരൻ നൽകിയ കത്തിൽ എഎംഎംകെയുടെ ഏക എംഎൽയായ മന്നാർഗുഡി നിയോജകമണ്ഡലത്തിൽ നിന്നുള്ള കാമരാജ് എസ്സും ഒപ്പുവച്ചിട്ടുണ്ട്.
ALSO READ: സത്യപ്രതിജ്ഞ നടക്കില്ലേ? ടിവികെയ്ക്ക് രണ്ട് എംഎല്‍എമാര്‍ കൂടി വേണം
സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു
കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ പാർട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോർട്ടുകൾ ഇന്നലെ വൈകുന്നേരത്തോടെ പുറത്തുവന്നിരുന്നു. ഇതോടെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഉറപ്പിച്ചു. എന്നാൽ വിജയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ വി ആർലേക്കറുടെ ഓഫീസ് പിന്നീട് അറിയിച്ചത്.
ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ ലഭിച്ചിരിക്കുന്നത് 116 പേരുടെ പിന്തുണ മാത്രമാണ്. ഇനിയും രണ്ട് പേരുടെ കൂടെ പിന്തുണയുണ്ടെങ്കിൽ മാത്രമെ ടിവികെയ്ക്ക് സർക്കാർ രൂപീകരണം ഉറപ്പാക്കാൻ കഴിയൂ. നിലവിൽ ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവുള്ളതിനാൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. ഗവർണറെ കണ്ട് വിജയ് ഭൂരിപക്ഷം അവകാശപ്പെട്ടെങ്കിലും മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ ഇന്ന് നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞ ഉണ്ടാകില്ലെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയുള്ള കത്തുകളാണ് അദ്ദേഹത്തിന് ഹാജരാക്കാൻ സാധിക്കാതിരുന്നത്.
തമിഴ്കത്ത് ദളപതി വിജയ് തരംഗം
തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തമിഴകത്തെ ആകെ ഞെട്ടിക്കുന്നതായിരുന്നു ആ ഫലം. സിനിമകളിലൂടെ മാത്രം പരിചയമുള്ള നടൻ വിജയ് തമിഴ്നാടിൻ്റെ മുഖ്യമന്ത്രിപദത്തിലേക്ക് എത്താൻ പോകുന്ന കാഴ്ച്ച. ഈ സന്തോഷം ആഘോഷമാക്കിയത് തമിഴ് ജനത മാത്രമല്ല, ലോകത്തുള്ള എല്ലാ വിജയ് ആരാധകരുമാണ്. പാർട്ടി രൂപീകരിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനം പിടിച്ചടക്കിയ ഹീറോ പരിവേഷമാണ് ഇന്ന് വിജയ്ക്ക് തമിഴ് മക്കൾ നൽകിയിരിക്കുന്നത്. 234 സീറ്റുകളിൽ 108 സീറ്റുകളാണ് ടിവികെ സ്വന്തമാക്കിയത്.
ദ്രാവിഡ ഭീമന്മാരായ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും 62 വർഷം നീണ്ട രാഷ്ട്രീയ-ഭരണ തേരോട്ടത്തിനും ആധിപത്യത്തിനുമാണ് ഇതോടെ തിരശീല വീണത്. 108 സീറ്റുകൾ നേടാനായെങ്കിലും ഭൂരിപക്ഷം നേടി ഭരണം ഉറപ്പിക്കണമെങ്കിൽ 118 സീറ്റുകൾ ടിവികെയ്ക്ക് ആവശ്യമായിരുന്നു. വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ ഈ ഭൂരിപക്ഷത്തിലേക്ക് എത്തുക എന്നത് വിജയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഇതിനായി കോൺഗ്രസ്, ഇടത് പാർട്ടികൾ തുടങ്ങിയവർക്കെല്ലാം ടിവികെ അധ്യക്ഷൻ കത്തയക്കുകയും ചെയ്തിരുന്നു.
English Summary:
AMMK General Secretary T T V Dhinakaran has extended formal support to Edappadi K Palaniswami for government formation in Tamil Nadu. In a letter to Governor R V Arlekar, Dhinakaran said backing Palaniswami’s claim to form the government and assume office as Chief Minister.