AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election Result 2024: “അച്ഛൻ കരുണാനിധി ആയിരുന്നെങ്കിൽ താനും ജയിച്ചേനെ”; 2026ൽ അധികാരത്തിലെത്തുമെന്നും അണ്ണാമലൈ

Lok Sabha Election Result 2024 Malayalam: ഒരു സീറ്റ് പോലും നേടാനാവാത്തത് ബിജെപിയുടെ പരാജയമായി കാണുന്നില്ലെന്നും സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.

Lok Sabha Election Result 2024: “അച്ഛൻ കരുണാനിധി ആയിരുന്നെങ്കിൽ താനും ജയിച്ചേനെ”; 2026ൽ അധികാരത്തിലെത്തുമെന്നും അണ്ണാമലൈ
Neethu Vijayan
Neethu Vijayan | Published: 05 Jun 2024 | 08:50 PM

ചെന്നൈ: ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഒരു സീറ്റ് പോലും നേടാനാവാത്തത് ബിജെപിയുടെ പരാജയമായി കാണുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. എന്നാൽ ഇപ്പോൾ ആത്മവിശ്വാസം കൂടുകയാണ് ചെയ്തതെന്നും അണ്ണാമലൈ പറഞ്ഞു. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് അടുത്ത പ്രധാന ലക്ഷ്യം. ഒഡിഷയിൽ നേടിയ ജയം തമിഴ്നാട്ടിലും ബിജെപി ആവർത്തിക്കുമെന്നും കെ അണ്ണാമലൈ വ്യക്തമാക്കി.

“തമിഴ്നാട് ഭരിച്ച പാർട്ടികൾക്ക് പോലും തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് നഷ്ടമായിട്ടുണ്ട്. 2026ൽ ബിജെപി മുന്നണി തമിഴ്നാട്ടിൽ അധികാരത്തിലെത്തും. കൊറോണയ്ക്ക് ശേഷം ലോകത്ത് ഒരു പാർട്ടിയും അധികാരം നിലനിർത്തിയിട്ടില്ല. ബിജെപിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുകയാണ് തന്റെ ദൗത്യം” അണ്ണാമലൈ പറഞ്ഞു.

ALSO READ: സിപിഎമ്മിന് കേരളത്തിൽ ഒരു സീറ്റ്, തമിഴ്നാട്ടിൽ രണ്ട് സീറ്റ്; അയൽനാട്ടിൽ കൂടുതൽ കനലെരിയും

“എന്റെ അച്ഛൻ കരുണാനിധി ആയിരുന്നെങ്കിൽ ഞാനും ജയിച്ചേനെ. എന്റെ അച്ഛൻ ഒരു സാധാരണ കർഷകനാണ്. സമയമെടുത്ത് കാര്യങ്ങൾ ചെയ്യണമെന്നാണ് അച്ഛൻ തനിക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത്” – കെ അണ്ണാമലൈ കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെട്ട ബിജെപിയിൽ നിന്നുള്ള പ്രമുഖ നേതാവാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈയിലൂടെ ഇക്കുറി തമിഴ്‌നാട്ടിൽ ചലനം ഉണ്ടാക്കാമെന്നാണ് ബിജെപി കരുതിയിരുന്നത്. എന്നാൽ അതിനെയൊക്കെ തകർത്തുകൊണ്ടാണ് ഡിഎംകെ സ്ഥാനാർത്ഥി ഗണപതി രാജ്‌കുമാറിനോട് പരാജയപ്പെട്ടത്.

ഡിഎംകെ സ്ഥാനാർത്ഥിയും കോയമ്പത്തൂരിന്റെ മുൻമേയറുമായ ഗണപതി പി രാജ്കുമാർ 4,10,045 വോട്ടുകളോടെയാണ് വിജയിച്ചത്. അണ്ണാമലൈ നേടിയത് 3,28,370 വോട്ടാണ്. ബിജെപിക്ക് വലിയ സ്വാധീനമുള്ള കോയമ്പത്തൂർ നോർത്ത്, സൗത്ത് നിയമസഭാ മണ്ഡലങ്ങളിലാണ് പോളിങ് ഏറ്റവും കുറഞ്ഞത്.