Uma Ramanan passed away: തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തി ഉമ നാരായണൻ അവസാനമായി പാടിയത്. മണി ശർമ ആയിരുന്നു ​ഗാനത്തിന് സം​ഗീതം നൽകിയത്.

Uma Ramanan passed away: തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

Tamil play back singer Uma Narayanan passed away

Published: 

02 May 2024 | 01:28 PM

ചെന്നൈ: തമിഴകത്തിൻ്റെ പ്രിയ പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ ഇന്നലെയായിരുന്നു മരണം. മരണകാരണം എന്താണ് എന്ന കാര്യത്തിൽ വ്യക്തമായിട്ടില്ല. ​ഗായകൻ എ വി രമണൻ ആണ് ഭർത്താവ്. മകൻ വിഘ്നേഷ്. പ്രിയ ​ഗായികയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേർ രം​ഗത്ത് എത്തിയിട്ടുണ്ട്.

തമിഴ് സിനിമകളിലെ നിരവധി ഹിറ്റ് ​ഗാനങ്ങൾക്ക് ശബ്ദം നൽകിയ വ്യക്തിയാണ് ഉമ നാരായണൻ. ‌1977ൽ ശ്രീകൃഷ്ണലീല എന്ന ​ഗാനത്തോടെയാണ് ഉമ പിന്നണി ​ഗാനരം​ഗത്ത് എത്തുന്നത്. ഭർത്താവിന് ഒപ്പമായിരുന്നു ​ഗാനാലാപനം. ഭർത്താവിനൊപ്പം നിരവധി കച്ചേരികളിലും ഉമ പങ്കെടുത്തിട്ടുണ്ട്. മുപ്പത്തി അഞ്ച് വർഷത്തിൽ ആറായിരത്തിലേറെ കച്ചേരികൾ ഉമ നാരായണൻ നടത്തിയിട്ടുണ്ട്.

ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ​ഗാനങ്ങൾ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്. ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയ പാട്ടുകൾ ഇതിൽ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ​ഗാനമാണ് ഉമ അവാസനമായി പാടിയത്. മണി ശർമ ആയിരുന്നു ​ഗാനത്തിന് സം​ഗീതം നൽകിയത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
Disha Salian : സുശാന്ത് സിം​ഗിന്റെ മാനേജേർ ദിഷയുടെ ദുരൂഹ മരണം, കേസെടുത്ത് സി.ബി.ഐ
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്