Vijay: ‘അണ്ണാ ഡിഎംകെ എംജിആറിന്റെ ആശയങ്ങളിൽ നിന്ന് അകലെ, ഡിഎംകെ ബിജെപിയുടെ രഹസ്യ പങ്കാളി’; പരിഹസിച്ച് വിജയ്

Vijay criticism: പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും എംജിആറിന്റെ അനു​ഗ്രഹം ഇപ്പോൾ തമിഴ് വെട്രി കഴകത്തിനൊപ്പമാണെന്നും വിജയ്. ഡിഎംകെ ബിജെപിയുടെ രഹസ്യ പങ്കാളിയാണെന്നും അദ്ദേഹം പരിഹസിച്ചു.

Vijay: അണ്ണാ ഡിഎംകെ എംജിആറിന്റെ ആശയങ്ങളിൽ നിന്ന് അകലെ, ഡിഎംകെ ബിജെപിയുടെ രഹസ്യ പങ്കാളി; പരിഹസിച്ച് വിജയ്

വിജയ്

Published: 

12 Apr 2025 16:11 PM

ചെന്നൈ: അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിൽ അത്ഭുതപ്പെടാനില്ലെന്ന് തമിഴ് വെട്രികഴകം സ്ഥാപകനും നടനുമായ വിജയ്. ബിജെപിയുടെ പരസ്യ പങ്കാളിയാണ് അണ്ണാ ഡിഎംകെ എന്നും ഈ കൂട്ടുകെട്ടിനെ ജനങ്ങൾ‌ മൂന്ന് തവണ തള്ളിയതാണെന്നും വിജയ് പറഞ്ഞു.

എംജിആറിന്റെ ആശയങ്ങളിൽ നിന്ന് ഇപ്പോൾ എത്രയോ അകലയാണ് അണ്ണാ ഡിഎംകെ എന്ന് വിജയ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്ക് സ്ഥാനമില്ല. പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും എംജിആറിന്റെ അനു​ഗ്രഹം ഇപ്പോൾ തമിഴ് വെട്രി കഴകത്തിനൊപ്പമാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. അണ്ണാ ഡിഎംകെ പരസ്യ പങ്കാളിയാണെങ്കിൽ ഡിഎംകെ ബിജെപിയുടെ രഹസ്യ പങ്കാളിയാണെന്നും വിജയ് പരി​ഹസിച്ചു.

ALSO READ: ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പിൽ ബിജെപിയും എഐഎഡിഎംകെയും സഖ്യമായി മത്സരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിജയ്യുടെ പ്രതികരണം. ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട്ടിൽ എടപ്പാടി പളനിസ്വാമിയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം എഐഎഡിഎംകെ – ബിജെപി സഖ്യത്തെ വിമർശിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രം​ഗത്തെത്തി. അമിത് ഷാ റെയ്ഡ് നടത്തി പേടിപ്പിച്ചാണ് സഖ്യമുണ്ടാക്കിയതെന്നും അണ്ണാ ഡിഎംകെ  സംസ്ഥാന വഞ്ചകര്‍ക്കൊപ്പം കൂടിയിരിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി