Tamilnadu Rain Alert: തമിഴ്നാട്ടിലും പേമാരി! ചെന്നൈ ഉൾപ്പടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിലെ സ്കൂളുകൾക്ക് അവധി, ഇടിമിന്നൽ ജാഗ്രത
Tamilnadu Weather Update: കഴിഞ്ഞ മണിക്കൂറുകളിൽ ചെന്നൈയിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണ്. കൂടാതെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ 5 തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്കം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Tamilnadu Rain Alert
ചെന്നൈ: തമിഴ്നാട്ടിലും അതിശക്തമായ മഴയാണ് തുടരുന്നത്. രാവിലെ 10 മണിക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചെന്നൈ ഉൾപ്പെടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചിപുരം, ചെങ്കൽപേട്ട്, തിരുവണ്ണാമല, വിഴുപ്പുറം എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴ ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. കൂടാതെ 7 ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പുതുച്ചേരി, കടലൂർ, വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ് രാത്രിയിൽ പെയ്തത്. വടക്കൻ തീരദേശ തമിഴ്‌നാട്ടിൽ മഴയുടെ തീവ്രത വർദ്ധിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പ്.
കഴിഞ്ഞ മണിക്കൂറുകളിൽ ചെന്നൈയിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണ്. കൂടാതെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ 5 തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്കം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൂടാതെ മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്. അതിശക്തമായ മഴക്കൊപ്പം ഇടിമിന്നലും ശക്തമാണ്. ദിവസങ്ങൾക്ക് മുമ്പ് സ്ത്രീകൾ കൃഷിപ്പാടത്ത് ജോലി ചെയ്യുമ്പോൾ ഇടിമിന്നൽ ഏറ്റു തമിഴ്നാട്ടിൽ മരണപ്പെട്ടിരുന്നു. അതിനാൽ ഇടിമിന്നൽ ഉള്ള സമയത്ത് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഉപമുഖ്യമന്ത്രി ഉദയനനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി ഇന്ന് യോഗം ചേരും.
ALSO READ: ജാഗ്രത! ഈ അബദ്ധങ്ങൾ ജീവന് ഭീഷണി! തുലാവർഷത്തിനൊപ്പം ഇടിമിന്നലും ശക്തം, ഇവ ശ്രദ്ധിക്കുക
അതേസമയം കേരളത്തിലും തുലാവർഷം സജീവമാകുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.