Viral News: വാളുമായി എത്തി ബസും മറ്റ് വാഹനങ്ങളും തകർത്തു; 16കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

Teen Arrested in Mumbai After Sword Attack on Bus: ബസ് ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 16കാരനെതിരെ കൊലപാതക ശ്രമം, പൊതുസ്വത്ത് നശിപ്പിക്കൽ, സമാധാന ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Viral News: വാളുമായി എത്തി ബസും മറ്റ്  വാഹനങ്ങളും തകർത്തു; 16കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

വീഡിയോയിൽ നിന്നുള്ള ദൃശ്യം

Updated On: 

20 Apr 2025 08:02 AM

മുംബൈ: വാളുമായെത്തി ബസും മറ്റ് വാഹനങ്ങളും തകർത്ത 16കാരനെതിരെ കേസെടുത്ത് പോലീസ്. ശനിയാഴ്ച മുംബൈയിലെ ഭാണ്ഡുപ് വെസ്റ്റിൽ വെച്ചാണ് സംഭവം. 16കാരൻ വാളുപയോഗിച്ച് ബസും നിരവധി ഓട്ടോറിക്ഷകളും ഒരു വാട്ടർ ടാങ്കറും അടിച്ചു തകർത്തു. ആക്രമണം നടക്കുമ്പോൾ ബസിനുള്ളിൽ യാത്രക്കാർ ഉണ്ടായിരുന്നു. അമ്മാവൻ ശകാരിച്ചതിൽ ഉണ്ടായ ദേഷ്യത്തിലാണ് യുവാവ് ഇത് ചെയ്തതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ബസ് ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 16കാരനെതിരെ കൊലപാതക ശ്രമം, പൊതുസ്വത്ത് നശിപ്പിക്കൽ, സമാധാന ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഭാണ്ഡപ്പ് വെസ്റ്റിലെ ടാങ്ക് റോഡിലുള്ള മിനിലാൻഡ് സൊസൈറ്റിയിൽ ഉച്ചകഴിഞ്ഞ് 3:30ഓടെയായിരുന്നു സംഭവം. 16കാരൻ സമീപത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ അമ്മാവൻ എത്തി ശകാരിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് ഒരു വാളുമായി തിരിച്ചെത്തി ബെസ്റ്റ് ബസ് (MH 01 AP 0882) തടയുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും വാഹനത്തിന്റെ ചില്ലുകൾ വാളുകൊണ്ട് അടിച്ചു തകർക്കുകയും അസഭ്യം പറയുകയും ചെയ്തു.

ഏകദേശം 70,000 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. ഇതിന് പുറമെ നിരവധി ഓട്ടോറിക്ഷകൾക്കും ഒരു വാട്ടർ ടാങ്കറിനും കേടുപാടുകൾ വരുത്തി. സംഭവത്തിൽ ബദ്‌ലാപൂർ സ്വദേശിയായ ബസ് ഡ്രൈവർ ധ്യാനേശ്വർ, റാത്തോർ ഭണ്ഡുപ് പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതി ഇതിന് മുമ്പും പല കേസുകളിലും പ്രതിയാണ്. കഴിഞ്ഞ വർഷം ഇതേ പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെ മൂന്ന് ഗുരുതരമായ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുണ്ട്.

ALSO READ: ‘ഭർത്താവില്ലാത്തപ്പോൾ രാത്രി കാലങ്ങളിൽ വിളിച്ചുവരുത്തും’:മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി 43കാരി

16കാരൻ വാളുമായെത്തി വാഹനങ്ങൾ അടിച്ചു തകർക്കുന്നതിന്റെ വീഡിയോ:

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി