Telugu Language: തമിഴ്‌നാടിന് പിന്നാലെ ഭാഷായുദ്ധത്തിനൊരുങ്ങി തെലങ്കാനയും; സ്‌കൂളുകളിൽ തെലുങ്ക് നിർബന്ധമാക്കി സർക്കാർ

Telangana Language Row: 2018 മാർച്ച് 30ന് പാസാക്കിയ തെലങ്കാന (കംപൽസറി ടീച്ചിങ് ആൻഡ് ലേണിങ് ഓഫ് തെലുഗു ഇൻ സ്‌കൂൾസ്) ആക്ട് നടപ്പാക്കാനാണ് മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും സർക്കാർ നിർദ്ദേശിക്കുന്ന പാഠപുസ്തകങ്ങൾ നിർബന്ധമാക്കുന്നതാണ്.

Telugu Language: തമിഴ്‌നാടിന് പിന്നാലെ ഭാഷായുദ്ധത്തിനൊരുങ്ങി തെലങ്കാനയും; സ്‌കൂളുകളിൽ തെലുങ്ക് നിർബന്ധമാക്കി സർക്കാർ

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Published: 

26 Feb 2025 14:17 PM

ഹൈദരാബാദ്: ഭാഷായുദ്ധത്തിനൊരുങ്ങി തെലങ്കാനയും. സംസ്ഥാനത്തെ സിബിഎസ്ഇ ഉൾപ്പെടെ എല്ലാ സ്‌കൂളുകളിലും തെലുങ്ക് നിർബന്ധമാക്കി സർക്കാർ. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാട് സർക്കാർശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് തെലങ്കാനയുടെ നീക്കം.

2018 മാർച്ച് 30ന് പാസാക്കിയ തെലങ്കാന (കംപൽസറി ടീച്ചിങ് ആൻഡ് ലേണിങ് ഓഫ് തെലുഗു ഇൻ സ്‌കൂൾസ്) ആക്ട് നടപ്പാക്കാനാണ് മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും സർക്കാർ നിർദ്ദേശിക്കുന്ന പാഠപുസ്തകങ്ങൾ നിർബന്ധമാക്കുന്നതാണ്.

കൂടാതെ തെലുങ്ക് പഠനം എളുപ്പമാക്കുന്നതിനായി, സിബിഎസ്ഇയിലെയും മറ്റ് ബോർഡ് അഫിലിയേറ്റഡ് സ്കൂളുകളിലെയും 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നിലവിലുള്ള ‘സിംഗിഡി’ക്ക് പകരം ‘വെന്നേല’ എന്ന ലളിതമായ പാഠപുസ്തകം ഉപയോഗിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അംഗീകാരം നൽകിയിട്ടുണ്ട്. തെലുങ്ക് മാതൃഭാഷയല്ലാത്തതോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുന്ന് വന്നതോ ആയ വിദ്യാർത്ഥികൾക്കും ഇത് ഗുണം ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിൽ വിശദമാക്കിയിട്ടുള്ള ത്രിഭാഷാ നയത്തെച്ചൊല്ലി അയൽ സംസ്ഥാനമായ തമിഴ്‌നാടും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിൽ ‘ഭാഷാ യുദ്ധം’ നടക്കുന്ന സാഹചര്യത്തിലാണ് തെലങ്കാനയുടെ അപ്രതീക്ഷിത ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നാണ് ഇതിനോട് പ്രതികരിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞത്. ഡിഎംകെയും താനും ഉള്ളിടത്തോളം കാലം തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തെ ജനങ്ങളെയും ദ്രോഹകിക്കുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു.

 

 

Related Stories
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം