Terror attack: പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ഒരു ജവാന് വീരമൃത്യു

ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

Terror attack: പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ഒരു ജവാന് വീരമൃത്യു

Terrorist attack on air force convoy in Poonch

Published: 

05 May 2024 08:22 AM

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. പൂഞ്ച് സെക്ടറിലെ സുരൻകോട്ടയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യോമസേനാംഗങ്ങൾ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ വീരമൃത്യുവരിച്ചതായി അധികൃതർ അറിയിച്ചു.

ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പൂഞ്ചിലെ സുരൻകോട്ടയിലാണ് ഇന്നലെ വൈകിട്ടോടെ വ്യോമസേനാംഗങ്ങൾ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടക്കുകയായിരുന്നു.

ഭീകരർ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ മൂന്ന് സൈനികരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്ഥലത്ത് സൈനിക‍രും ജമ്മു കശ്മീ‍ർ പൊലീസും തിരച്ചിൽ തുടരുന്നുണ്ട്.

ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ഈ മേഖലയിൽ മെയ് 25ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആതിനാൽ ഈ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

ഭീകരക്രമണം നടന്ന പൂഞ്ചിലെ ഷാസിതാറിൽ സുരക്ഷയ്ക്കായി കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ഭീകരർക്കായി വ്യാപക തെരച്ചിൽ തുടരുന്നു. പൂഞ്ച് ജില്ലയിൽ സൈനിക ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വാഹനങ്ങളിൽ തിരച്ചിൽ നടത്തുകയാണ്.

കഴിഞ്ഞ വർഷം ഡിസംബർ 21ന് പൂഞ്ചിലെ ബുഫ്‌ലിയാസിൽ സൈന്യത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തിയ ഭീകരരുടെ അതേ സംഘത്തിന് ഈ ആക്രമണത്തിലും പങ്കുള്ളതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ