Operation Akhal: ഓപ്പറേഷൻ അഖൽ! കുൽ​ഗാമിൽ രണ്ട് ഭീകരരെ വധിച്ചു; മറ്റുള്ളവരെ കീഴ്‌പ്പെടുത്താൻ ശ്രമം തുടരുന്നു

Operation Akhal In Kulgam: ഇന്നലെ രാത്രി മുതലാണ് കുൽഗാമിലെ അഖൽ വന മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. പരിശോധനയ്ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.

Operation Akhal: ഓപ്പറേഷൻ അഖൽ! കുൽ​ഗാമിൽ രണ്ട് ഭീകരരെ വധിച്ചു; മറ്റുള്ളവരെ കീഴ്‌പ്പെടുത്താൻ ശ്രമം തുടരുന്നു

Operation Akhal

Published: 

02 Aug 2025 | 02:53 PM

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുൽ​ഗാമിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഓപ്പറേഷൻ അഖൽ എന്നാണ് ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്. ഏറ്റുമുട്ടലിൽ ഇതുവരെ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായാണ് സൈന്യം പുറത്തുവിടുന്നത്. കൊല്ലപ്പെട്ട സൈനികരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇന്നലെ രാത്രി മുതലാണ് കുൽഗാമിലെ അഖൽ വന മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. പരിശോധനയ്ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സൈന്യം അതിശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോർട്ട്.

മൂന്ന് ഭീകരർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്നാണ് ആദ്യം വിവരം ലഭിച്ചത്. ഇവരിൽ രണ്ട് പേരെ മാത്രമാണ് വധിച്ചത്. മൂന്നാമത്തെയാളെ കീഴ്പ്പെടുത്താൻ ശ്രമം തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഇന്നലെ രാത്രി മുതൽ കുൽഗാമിൽ സംഘർഷ സാഹചര്യമായിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഭാഗമായ ഭീകരരെ വധിച്ച ഓപ്പറേഷൻ മഹാദേവിന് ശേഷമുള്ള ദൗത്യമാണിത്.

സംഘർഷം തുടരുന്നതിനാൽ മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ഇവിടേക്ക് കൂടുതൽ ആയുധങ്ങളും എത്തിച്ചു. ഭീകരരുടെ പേരോ ഇവർ ഏത് സംഘത്തിൽപെട്ടവരെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരർ ഉൾപ്പെടെ ആറ് ഭീകരരെയാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സൈന്യം ഏറ്റുമുട്ടലുകളിൽ വധിച്ചത്.

 

Related Stories
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം