Mumbai Metro: താനെയുടെ മെട്രോ സ്വപ്‌നങ്ങള്‍ പൂവണിയുന്നു; ഗൈമുഖ്-കപൂര്‍ബാവ്ഡി യാത്ര വിജയം
Thane Metro Dream Nears Reality, Gaimukh-Kapurbawdi Services Set for December: സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഗൈമുഖ് മുതല്‍ കപൂര്‍ബാവഡി വരെയുള്ള റൂട്ടില്‍ മെട്രോ പരീക്ഷണയോട്ടം വിജകരമായി പൂര്‍ത്തിയാക്കിയ വിവരം സര്‍നായിക് പങ്കുവെച്ചത്. മെട്രോ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. താനെയിലെ പ്രധാന പ്രദേശങ്ങള്‍ക്കെല്ലാം തന്നെ ഈ മെട്രോ സര്‍വീസ് പ്രയോജനപ്പെടുന്നതാണ്.

മുംബൈ മെട്രോ
മുംബൈ മെട്രോ യാത്ര കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. കഴിഞ്ഞയേറെ നാളുകളായി മെട്രോയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു താനെ നിവാസികള്‍. എന്നാല്‍ ഇനി കാത്തിരിപ്പില്ല, ഗൈമുഖ് മുതല്‍ കപൂര്‍ബാവഡി വരെയുള്ള റൂട്ടില്‍ മെട്രോയുടെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതോടെ താനെയുടെ ദീര്‍ഘകാലമായുള്ള മെട്രോ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തു. 2026 ഡിസംബറോടെ പാതയിലെ മെട്രോ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക് പറഞ്ഞു.
സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഗൈമുഖ് മുതല്‍ കപൂര്‍ബാവഡി വരെയുള്ള റൂട്ടില്‍ മെട്രോ പരീക്ഷണയോട്ടം വിജകരമായി പൂര്‍ത്തിയാക്കിയ വിവരം സര്‍നായിക് പങ്കുവെച്ചത്. മെട്രോ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. താനെയിലെ പ്രധാന പ്രദേശങ്ങള്‍ക്കെല്ലാം തന്നെ ഈ മെട്രോ സര്‍വീസ് പ്രയോജനപ്പെടുന്നതാണ്.
ഇവര്‍ക്കെല്ലാം നേട്ടമാകും
ഗൈമുഖ്, കാസര്‍വാദാവലി, വാഗ്ബില്‍, മന്‍പാഡ, ടികുജിനിവാഡി, ഡോങ്രിപാഡ, വിജയ് ഗാര്‍ഡന്‍, കപൂര്‍ബാവ്ഡി എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് പുതിയ മെട്രോ സര്‍വീസ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. താനെയിലെ പ്രധാന മേഖലകളില്‍ നിന്ന് റെസിഡന്‍ഷ്യല്‍ ഏരിയകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്, വേഗതയേറിയതും സൗകര്യപ്രദവുമായ പൊതുഗതാഗത മാര്‍ഗം കൂടിയാണ് ഇവിടെയൊരുങ്ങുന്നത്.
നഗരത്തിലെ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും താമസക്കാര്‍ക്ക് ദൈനംദിന യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനും മെട്രോ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിസംബറോടെ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഗൈമുഖ് മുതല്‍ കപൂര്‍ബാവഡി വരെയുള്ള മെട്രോ പാതയിലെ വിജയകരമായ പരീക്ഷണയോട്ടമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: Namma Metro: ബെംഗളൂരു മെട്രോ ഗ്രീൻ ലൈനിൽ ആദ്യ ടിറ്റഗഢ് ട്രെയിൻ; സർവീസ് തുടങ്ങി
പുതിയ മെട്രോ റൂട്ടേത്?
മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി നഗരത്തിന്റെ സുപ്രധാന മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്. വഡാലയെയും കാസര്‍വദാവലിയെയും ബന്ധിപ്പിക്കുന്ന 32.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് കോറിഡോറാണ് ഈ മെട്രോ റൂട്ട് 4.
മുംബൈ മെട്രോപൊളിറ്റന്‍ നഗരത്തിലുടനീളമുള്ള കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനും താനെയിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് സുഗമമായ യാത്രയൊരുക്കാന്‍ ഈ സര്‍വീസിന് സാധിക്കും. കഴിഞ്ഞയേറെ നാളുകളായി താനെ നിവാസികള്‍ ഈ പാതയില്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. വരുന്ന ഡിസംബറോടെ സുഗമമായ യാത്ര സാധ്യമാകുമെന്ന് ഉറപ്പുനല്‍കുകയാണ് സര്‍ക്കാര്‍. യാത്രകള്‍ക്ക് മാത്രമല്ല, ബിസിനസിന്റെ അതിവേഗ വളര്‍ച്ചയ്ക്കും മെട്രോ ശൃംഖല കരുത്ത് പകരുന്നതാണ്.
English Summary
The Gaimukh-Kapurbawdi route of Thane Metro has successfully completed its trial run, marking a major step toward the start of passenger services. Metro operations on the route are expected to begin in December, improving connectivity across Thane.