ചിതയിലെ തീയിൽ ചിക്കൻ പാകം ചെയ്തു; ഉത്തർപ്രദേശിൽ മൂന്ന് പേർ അറസ്റ്റിൽ
Three Men Cook Meat on Funeral Pyre in UP, Arrested: വയോധികൻ ശനിയാഴ്ചയാണ് അസുഖം ബാധിച്ച് മരണപ്പെട്ടത്. തുടർന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഇദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾ നടന്നു. അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി ചിതയ്ക്ക് തീകൊളുത്തിയ ശേഷം കുടുംബാംഗങ്ങളെല്ലാം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ കുറച്ചുകഴിഞ്ഞ് മറ്റു ചില ആവശ്യങ്ങൾക്കായി മകൻ ശ്മശാനത്തിലേക്ക് വീണ്ടും തിരികെ വന്നു. അപ്പോഴാണ് ഗ്രാമത്തിലെ മന്ത്രവാദിയായ സുരേന്ദ്ര, ഇയാളുടെ കൂട്ടാളികളായ രാജേന്ദ്ര, രാംചരൺ എന്നിവർ ചേർന്ന് ചിതയിലെ തീയിൽ ചിക്കൻ പാകം ചെയ്യുന്നത് മകൻ കണ്ടത്

പ്രതീകാത്മക ചിത്രം
ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ വയോധികൻ്റെ ചിതയിലെ തീയിൽ ഇറച്ചി പാകം ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നത്താപ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ശ്മശാനത്തിൽ എരിയുന്ന ചിതയ്ക്ക് മുകളിൽ പാത്രങ്ങൾ വെച്ച് ചിക്കൻ പാചകം ചെയ്യുകയായിരുന്നു ഇവർ. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്ത്യകർമ്മങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ മരിച്ചയാളുടെ മകൻ കുറച്ചുസമയത്തിന് ശേഷം ശ്മശാനത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. മന്ത്രവാദത്തിൻ്റെ ഭാഗമായിയാണ് ഇത്തരം ഒരു പ്രവർത്തി എന്നാണ് പുറത്തുവരുന്ന വിവരം. സംഭവ സമയം പ്രതികൾ മയക്കുമരുന്നിൻ്റെ ലഹരിയിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
വയോധികൻ ശനിയാഴ്ചയാണ് അസുഖം ബാധിച്ച് മരണപ്പെട്ടത്. തുടർന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഇദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾ നടന്നു. അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി ചിതയ്ക്ക് തീകൊളുത്തിയ ശേഷം കുടുംബാംഗങ്ങളെല്ലാം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ കുറച്ചുകഴിഞ്ഞ് മറ്റു ചില ആവശ്യങ്ങൾക്കായി മകൻ ശ്മശാനത്തിലേക്ക് വീണ്ടും തിരികെ വന്നു. അപ്പോഴാണ് ഗ്രാമത്തിലെ മന്ത്രവാദിയായ സുരേന്ദ്ര, ഇയാളുടെ കൂട്ടാളികളായ രാജേന്ദ്ര, രാംചരൺ എന്നിവർ ചേർന്ന് ചിതയിലെ തീയിൽ ചിക്കൻ പാകം ചെയ്യുന്നത് മകൻ കണ്ടത്. എരിയുന്ന ചിതയ്ക്ക് മുകളിൽ പാത്രങ്ങൾ വെച്ചായിരുന്നു പാചകം.
Also Read: പോലീസുകാരാണെന്ന വ്യാജേന എത്തി ഭീഷണി; ഡൽഹിയിൽ പതിനേഴുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി
സംഭവം കണ്ട് നിയന്ത്രണംവിട്ട മകൻ ഇത് ചോദ്യം ചെയ്തു. എന്നാൽ സുരേന്ദ്ര ഇദ്ദേഹത്തെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വലിയ വാക്കുതർക്കം ഉണ്ടായി. ശ്മശാനത്തിൽ നിന്നുള്ള ബഹളം കേട്ട് പ്രദേശവാസികളും അവിടേക്ക് ഓടിക്കൂടിയതോടെ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് മൂന്ന് പ്രതികളെയും കയ്യോടെ പിടികൂടുകയായിരുന്നു. ചിതയിൽ ഇറച്ചി പാകം ചെയ്യുന്ന സമയത്ത് ഈ മൂന്ന് പേരും ലഹരിയിലായിരുന്നുവെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി.
മരിച്ചയാളുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിയിച്ചു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
English Summary
Three men in Uttar Pradesh’s Shahjahanpur were arrested for cooking chicken over an elderly man’s burning funeral pyre as part of a suspected tantric ritual while under the influence of drugs.