മണിപ്പൂരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു: 13 പേർക്ക് പരിക്ക്
Manipur Military Vehicle Accident: അപകടത്തിൽ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ സേനാപതി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇംഫാല്‍: മണിപ്പൂരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ സേനാപതി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ സേനാപതിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതിനഞ്ചോളം ബിഎസ്എഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്. പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്.
Also Read:ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു; ജമ്മു കശ്മീരിലെ രണ്ട് സംഘടനകളെ നിരോധിച്ച് കേന്ദ്രം
അതേസമയം അപകടത്തിൽ മരിച്ച സൈനികര്‍ക്ക് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.