Child Death: തിളച്ച കടലക്കറിയില്‍ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം; 2 വര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ സഹോദരിയും മരിച്ചു
രണ്ടു വര്‍ഷം മുന്‍പ് ഇവരുടെ മൂത്ത മകളും സമാനമായ രീതിയിൽ മരിച്ചിരുന്നു. അന്ന് പരിപ്പുകറി പാചകം ചെയ്യുന്നതിനിടെ, ചൂടുള്ള പാത്രത്തില്‍ വീണാണ് മരിച്ചത്. ആ വേർപ്പാട് മാറുന്നതിന് മുന്‍പാണ് കുടുംബത്തില്‍ മറ്റൊരു ദുരന്തം ഉണ്ടായത്.

Representational image
ലഖ്‌നൗ: ഉത്തർപ്രേദേശിൽ തിളച്ച കടലക്കറിയിൽ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്താണ് സംഭവം. ഝാൻസി സ്വദേശിയായ ശൈലേന്ദ്രയും ഭാര്യയും ചേർന്നു നടത്തുന്ന വഴിയോര ഭക്ഷണ വിൽപനശാലയിൽ കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് കുട്ടി കറിയിലേക്ക് വീണത്.
അപകടത്തിൽ ഗുരുതര പൊള്ളലേറ്റ പെൺകുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ വച്ച് ചികിത്സയ്ക്കിടെ പെൺകുട്ടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവം പോലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയുടെ സംസ്കാരം നടത്തിയതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു.
സംഭവം അറിഞ്ഞ് വീട്ടിലെത്തി അന്വേഷിച്ച പോലീസ് ഇത് ഒരു അപകട മരണമാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഭാര്യ ‘ഗോള്‍ഗപ്പ’യ്ക്കായി കടല പാകം ചെയ്യുകയായിരുന്നുവെന്ന് ഇതിനിടെ, ഭാര്യ അടുത്ത മുറിയില്‍ പോയ സമയത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി കറിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പിതാവ് ശൈലേന്ദ്ര മൊഴി നല്‍കി. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ ഉടന്‍ തന്നെ പാത്രത്തില്‍ നിന്ന് പുറത്തെടുത്ത് കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയതായും ശൈലേന്ദ്രയുടെ മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഇവരുടെ മൂത്ത മകളും സമാനമായ രീതിയിൽ മരിച്ചിരുന്നു. അന്ന് പരിപ്പുകറി പാചകം ചെയ്യുന്നതിനിടെ, ചൂടുള്ള പാത്രത്തില്‍ വീണാണ് മരിച്ചത്. ആ വേർപ്പാട് മാറുന്നതിന് മുന്‍പാണ് കുടുംബത്തില്‍ മറ്റൊരു ദുരന്തം ഉണ്ടായത്.