AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train Ticket: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മാറ്റണോ? വൈകാതെ അതിനും സാധിക്കുമെന്ന് റെയില്‍വേ

Change Travel Date on Train Ticket: നിലവില്‍ യാത്രക്കാര്‍ ടിക്കറ്റിലെ യാത്രാ തീയതി മാറ്റാനുള്ള സൗകര്യമില്ല. പകരം ആ ടിക്കറ്റ് റദ്ദാക്കി മറ്റൊരു ടിക്കറ്റെടുക്കണം. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഒരിക്കലും മുഴുവന്‍ തുക റീഫണ്ടായി ലഭിക്കുകയില്ല.

Train Ticket: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മാറ്റണോ? വൈകാതെ അതിനും സാധിക്കുമെന്ന് റെയില്‍വേ
ട്രെയിന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 07 Oct 2025 | 09:06 PM

ന്യൂഡല്‍ഹി: പലപ്പോഴും ടിക്കറ്റെടുത്ത ദിവസം യാത്ര നടത്താന്‍ ഭൂരിഭാഗം ആളുകള്‍ക്കും സാധിക്കാറില്ല. എന്നാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം അത് ഉപയോഗിക്കാതിരിക്കുന്നത് പണം നഷ്ടമാകുന്നതിലേക്കാണ് ആളുകളെ എത്തിക്കുന്നത്. ഇങ്ങനെ സംഭവിക്കുന്നത് ഒഴിവാക്കാന്‍ റെയില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.

2026 ജനുവരി മുതല്‍ യാത്രക്കാര്‍ക്ക് അവര്‍ ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റുകളിലെ യാത്രാ തീയതി മാറ്റാന്‍ സാധിക്കും. ഇതിന് യാതൊരു വിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ലെന്നും ഓണ്‍ലൈനായാണ് ഈ സേവനം ആസ്വദിക്കാനാകുന്നതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

നിലവില്‍ യാത്രക്കാര്‍ ടിക്കറ്റിലെ യാത്രാ തീയതി മാറ്റാനുള്ള സൗകര്യമില്ല. പകരം ആ ടിക്കറ്റ് റദ്ദാക്കി മറ്റൊരു ടിക്കറ്റെടുക്കണം. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഒരിക്കലും മുഴുവന്‍ തുക റീഫണ്ടായി ലഭിക്കുകയില്ല. ഇത് പലപ്പോഴും വലിയ ചെലവുകള്‍ക്ക് വഴിവെക്കുന്നു.

നിലവിലെ സംവിധാനം യാത്രക്കാരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വൈഷ്ണവ് അഭിപ്രായപ്പെട്ടു. യാത്രക്കാര്‍ക്ക് അനുയോജ്യമായ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

എന്നാല്‍ തീയതി മാറ്റാന്‍ സാധിക്കുമെങ്കിലും പുതുക്കിയ തീയതിയില്‍ സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇത് സീറ്റ് ലഭ്യതയെ ആശ്രയിച്ചിരിക്കും. മാത്രമല്ല ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വന്നാല്‍ അതും യാത്രക്കാരന്‍ വഹിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: Kerala Train Update: വരും ദിവസങ്ങളിൽ കോട്ടയം റൂട്ടിൽ ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം: മാറ്റങ്ങൾ ഇതെല്ലാം

നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ട്രെയിന്‍ പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ മുമ്പ് വരെ സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കുന്നതിന് 25 ശതമാനം റീഫണ്ട് ലഭിക്കുന്നതാണ്. എന്നാല്‍ 12 മുതല്‍ 4 മണിക്കൂര്‍ വരെയാണെങ്കില്‍ റദ്ദാക്കല്‍ ഫീസ് വര്‍ധിക്കും. റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കിയതിന് ശേഷമുള്ള റദ്ദാക്കലുകള്‍ക്ക് റീഫണ്ട് ലഭിക്കുകയില്ല.