ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി കുടുങ്ങി; 36000 രൂപ പിഴയിട്ട് റെയിൽവേ

Vande Bharat fine: ടിക്കറ്റില്ലാതെ പിടികൂടിയവരെ റെയിൽവേ നിയമപ്രകാരം അനധികൃത യാത്രക്കാരായി കണക്കാക്കുകയും, നിശ്ചിത നിരക്കും പിഴയും ഇവരിൽ നിന്ന് ഈടാക്കുകയും ചെയ്തു. ആകെ 36,140 രൂപയാണ് പിഴയായി ലഭിച്ചത് എന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സാധുവായ ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമേ ട്രെയിനുകളിൽ കയറാൻ അനുവാദമുള്ളൂ എന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി കുടുങ്ങി; 36000 രൂപ പിഴയിട്ട്  റെയിൽവേ

Vande Bharat Fine

Published: 

17 Nov 2026 | 01:34 PM

ലഖ്നൗ: ബന്ധുവിനെ യാത്രയാക്കാനെത്തിയവർ വന്ദേ ഭാരത് എക്സ്പ്രസിൽ കയറി കുടുങ്ങി. ഒടുവിൽ 12 പേർക്ക് 3000 രൂപ വീതം 36000 രൂപ പിഴയിട്ട് റെയിൽവേ. ഞായറാഴ്ച യുപിയിലെ കാൺപുരിൽ ആണ് സംഭവം. ബന്ധുക്കളെ യാത്രയാക്കാനും അവരുടെ ലഗേജുകൾ ട്രെയിനിൽ വെക്കാനുമാണ് ഇവർ ട്രെയിനിൽ കയറിയത്. എന്നാൽ, ട്രെയിനിലെ ഓട്ടോമാറ്റിക് ഡോർ ക്ലോസിംഗ് സംവിധാനം കാരണം, ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഡോർ അ‌ടഞ്ഞു. ഇതോടെ യാത്രക്കാരന്റെ ബന്ധുക്കൾ വന്ദേഭാരതിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് യാത്രക്കാരന്റെ ബന്ധുക്കൾ ട്രെയിനുള്ളിൽ ബഹളം ഉണ്ടാക്കുകയും വാതിലുകൾ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ഇതിനകം തന്നെ ട്രെയിൻ വേഗത കൈവരിച്ച് യാത്ര തുടങ്ങിയിരുന്നു. ബഹളത്തിനൊടുവിൽ വന്ദേഭാരതിനു സ്റ്റോപ് ഇല്ലാത്ത ഇറ്റാവ സ്റ്റേഷനിൽ 10:49ന് വന്ദേ ഭാരത് നിർത്തുകയും 12 പേരെയും പുറത്തിറക്കുകയും ചെയ്തു. പരിശോധനയിൽ, സാധുവായ ടിക്കറ്റുകളില്ലാതെ 12 മുതിർന്നവരും ഒരു കുട്ടിയും യാത്ര ചെയ്തതായി കണ്ടെത്തി.

Also Read: RAC ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; റീഫണ്ട് നിയമത്തിൽ മാറ്റത്തിന് സാധ്യത

തുണ്ട്‌ല കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF), ഗവൺമെന്റ് റെയിൽവേ പോലീസ് (GRP) ഉദ്യോഗസ്ഥർ, സ്റ്റേഷൻ സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ ചീഫ് ടിക്കറ്റ് ചെക്കിംഗ് ഇൻസ്‌പെക്ടർ (CTI) സംഭവത്തിൽ അന്വേഷണം നടത്തിയതായി റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു.

ടിക്കറ്റില്ലാതെ പിടികൂടിയവരെ റെയിൽവേ നിയമപ്രകാരം അനധികൃത യാത്രക്കാരായി കണക്കാക്കുകയും, നിശ്ചിത നിരക്കും പിഴയും ഇവരിൽ നിന്ന് ഈടാക്കുകയും ചെയ്തു. ആകെ 36,140 രൂപയാണ് പിഴയായി ലഭിച്ചത് എന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സാധുവായ ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമേ ട്രെയിനുകളിൽ കയറാൻ അനുവാദമുള്ളൂ എന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.

യാത്രക്കാരെ യാത്രയാക്കാൻ വരുന്നവർ സാധുവായ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എടുത്ത് മാത്രമേ സ്റ്റേഷൻ പരിസരത്തേക്ക് പ്രവേശിക്കാവൂ എന്നും, ട്രെയിനുകൾക്കുള്ളിലേക്ക് കയറുന്നത് കർശനമായി ഒഴിവാക്കണമെന്നും റെയിൽവേ നിർദ്ദേശിച്ചു. “സുരക്ഷാ കാരണങ്ങളാൽ വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള ആധുനിക ട്രെയിനുകളിൽ വാതിലുകൾ ഓട്ടോമാറ്റിക്കായി അ‌ടയും. ട്രെയിൻ പുറപ്പെട്ട ശേഷം ഉള്ളിൽ തുടരുന്ന ആർക്കും റെയിൽവേ നിയമപ്രകാരം വലിയ തുക പിഴയായി നൽകേണ്ടി വന്നേക്കാം,” എന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

English Summary

People who boarded the Vande Bharat Express to see off a relative ended up getting trapped on the train. The Railways ultimately imposed a fine of Rs 3,000 each on 12 individuals, totaling Rs 36,000. The incident occurred on Sunday in Kanpur, Uttar Pradesh. They had boarded the train to see off their relatives and help place their luggage on board; however, the automatic doors closed, leaving them trapped inside the Vande Bharat Express.

Loading...
Unable to load recommendations.
Follow Us
മാവ് കുഴയ്ക്കാതെ ഒരു മിനിറ്റിൽ പഞ്ഞിപോലെ ഇടിയപ്പം തയാറാക്കാം
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?