TVK Rally Stampede:’ഹൃദയം തകര്‍ന്നു’ ; കരൂര്‍ ദുരന്തത്തിലെ വിജയ്‌യുടെ ആദ്യ പ്രതികരണം
TVK Chief Vijay's First Response: പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിനൊപ്പമുണ്ട്, അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും വിജയ് കുറിച്ചു.
ചെന്നൈ: തമിഴകം വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ അപകടത്തിൽ ആദ്യമായി പ്രതികരിച്ച് വിജയ്. തന്റെ ഹൃദയം തർന്നിരിക്കുന്നു. തനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ലെന്ന് വിജയ് എക്സിൽ കുറിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിനൊപ്പമുണ്ട്, അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും വിജയ് കുറിച്ചു.
ഇന്നലെ രാത്രി അപകടം നടന്ന് ഒന്നും പ്രതികരിക്കാതെ വിജയ് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. അതേസമയം വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്. ഡി.എം.കെയും കോണ്‍ഗ്രസും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തി. ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് സി.പി.എം വ്യക്തമാക്കി.
രാജ്യത്തെ നടുക്കിയ മഹാദുരന്തമായി മാറിയിരിക്കുകയാണ് വിജയ്‍യുടെ കരൂർ റാലി. വൻ തിക്കും തിരക്കിലും പെട്ട് ഒമ്പത് കുട്ടികളടക്കം 39 പേരാണ് ഇതുവരെ മരിച്ചത്. ഇതിൽ 17 സ്ത്രികളും 13 പുരുഷന്മാരും ഉൾപ്പെടുന്നു. 111 പേരാണ് ആശുപതിയിൽ ചികിത്സയിലുള്ളത്. ഇതിൽ പത്ത് പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
Also Read:ദുരന്തഭൂമിയായി കരൂർ; മരണസംഖ്യ ഉയരുന്നു; സംഭവ സ്ഥലത്തേക്ക് മുഖ്യമന്ത്രി സ്റ്റാലിൻ പുറപ്പെട്ടു
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശന്‍ അപകടം അന്വേഷിക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് പുലര്‍ച്ചെ കരൂരിലെത്തി. ശേഷം ആശുപത്രിയിൽ അവലോകന യോഗം ചേര്‍ന്നു. പുലർച്ചെ 3.25 ഓടെയാണ് കരൂരിലെത്തി മരിച്ചവർക്ക് ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
இதயம் நொறுங்கிப் போய் இருக்கிறேன்; தாங்க முடியாத, வார்த்தைகளால் சொல்ல முடியாத வேதனையிலும் துயரத்திலும் உழன்று கொண்டிருக்கிறேன்.
கரூரில் உயிரிழந்த எனதருமை சகோதர சகோதரிகளின் குடும்பங்களுக்கு என் ஆழ்ந்த அனுதாபங்களையும், இரங்கலையும் தெரிவித்துக்கொள்கிறேன். மருத்துவமனையில் சிகிச்சை…
— TVK Vijay (@TVKVijayHQ) September 27, 2025