AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

TVK Rally Stampede: സങ്കടകടലായി തമിഴകം; മരണം 39 ആയി; പുലർച്ചെ കരൂരിലെ ആശുപത്രി സന്ദർശിച്ച് എം.കെ.സ്റ്റാലിന്‍

TVK Rally Stampede in Karur: കരൂരിൽ പുലർച്ചയോടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എത്തി. ഇവിടെയെത്തിയ അദ്ദേഹം ആശുപത്രി സന്ദർശനം നടത്തുകയായിരുന്നു. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു.

TVK Rally Stampede: സങ്കടകടലായി തമിഴകം; മരണം 39 ആയി; പുലർച്ചെ കരൂരിലെ ആശുപത്രി സന്ദർശിച്ച് എം.കെ.സ്റ്റാലിന്‍
Tvk Rally StampedeImage Credit source: PTI
sarika-kp
Sarika KP | Published: 28 Sep 2025 06:48 AM

ചെന്നൈ: കരൂരിലെ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ഇതിൽ ഒൻപത് കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. കുഴഞ്ഞ് വീണ കുട്ടികളടക്കം 111 പേർ ചികിത്സയിലുണ്ട്. ഇതിൽ പത്ത് പേരുടെ നില അതീവ ​ഗുരുതരമെന്നാണ് വിവരം. മരണസം​ഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.

പരിക്കേറ്റവരിൽ ഒൻപത് പോലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം കരൂരിൽ പുലർച്ചയോടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എത്തി. ഇവിടെയെത്തിയ അദ്ദേഹം ആശുപത്രി സന്ദർശനം നടത്തുകയായിരുന്നു. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. ആശുപത്രിയിൽ അവലോകന യോഗവും നടന്നു. കരൂരിൽ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് നടക്കാൻ പാടില്ലാത്തതുമാണ് നടന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ജുഡീഷ്യൽ അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

​നടപടികൾക്കുശേഷം ഇന്ന് പുലർച്ചെയോടെ തന്നെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു.

Also Read:’ഹൃദയം തകര്‍ന്നു’ ; കരൂര്‍ ദുരന്തത്തിലെ വിജയ്‌യുടെ ആദ്യ പ്രതികരണം

ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് കരൂർ വേലുച്ചാമിപുരത്ത് വി‍ജയ്‌യുടെ യോ​ഗം ആരംഭിച്ചത്. നാമക്കലിലെ റാലിക്കു ശേഷമാണ് വിജയ് കരൂരിലെത്തിയത്. അപകടത്തിനു മുൻപ് തിരക്ക് നിയന്ത്രിക്കാനും ആളുകൾക്ക് വെള്ളക്കുപ്പികൾ എത്തിക്കാനും പോലീസിനോട് വിജയ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വൻ തിക്കും തിരക്കും കാരണം എല്ലാവർക്കം വെള്ളം എത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ നിർജലീകരണം കാരണം ഏതാനും പേർ കുഴഞ്ഞുവീണു.

നിരവധി പേർ ബോധരഹിതരായതോടെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. ശേഷം ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. ഇതിനു പിന്നാലെ അപകടത്തിൽ പ്രതികരിച്ച് താരം രം​ഗത്ത് എത്തി. തന്റെ ഹൃദയം തർന്നിരിക്കുന്നു. തനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ലെന്ന് വിജയ് എക്സിൽ കുറിച്ചു.റാലിയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾ മാത്രം ആയിരത്തോളം പേർ ഉണ്ടായിരുന്നതായാണ് വിവരം.