AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

TVK Vijay Rally Stampede: ദുരന്തഭൂമിയായി കരൂർ; മരണസംഖ്യ ഉയരുന്നു; സംഭവ സ്ഥലത്തേക്ക് മുഖ്യമന്ത്രി സ്റ്റാലിൻ പുറപ്പെട്ടു

TVK Vijay Rally Stampede: പരിക്കേറ്റവരിൽ 40 പേരുടെ അവസ്ഥ അതീവ ഗുരുതരമെന്നാണ് വിവരം. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.

TVK Vijay Rally Stampede: ദുരന്തഭൂമിയായി കരൂർ; മരണസംഖ്യ ഉയരുന്നു; സംഭവ സ്ഥലത്തേക്ക് മുഖ്യമന്ത്രി സ്റ്റാലിൻ പുറപ്പെട്ടു
Tvk Vijay Rally StampedeImage Credit source: PTI
Sarika KP
Sarika KP | Edited By: Jenish Thomas | Updated On: 27 Sep 2025 | 10:28 PM

കരൂർ: തമിഴകം വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. 35-ലധികം പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ 40 പേരുടെ അവസ്ഥ അതീവ ഗുരുതരമാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശൂപത്രി സൂപ്രണ്ട് പറയുന്നത്. സംഭവ സ്ഥലത്തേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറപ്പെട്ടു.

സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകൾ ലഭ്യമാക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മന്ത്രിമാർ നേരത്തെ തന്നെ കരൂരിൽ എത്തിയിരുന്നു. സെന്തിൽ ബാലാജി കരൂർ ആശുപത്രിയിലെത്തിയിട്ടുണ്ട്. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകി. പ്രദേശത്തെ സ്ഥിതി എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി.യുമായും സംസാരിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു.

Also Read:വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; 31 മരണം, നിരവധിപേർക്ക് പരിക്ക്

അതേസമയം ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗർഭാഗ്യകരമായ സംഭവമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വേദനയിൽ പങ്കുച്ചേരുന്നുവെന്നും മോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാർത്ഥിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. വിജയ്‍യുടെ പേര് പരാമർശിക്കാതെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചിരിക്കുന്നത്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയ്‌യുടെ കരൂരിലെ റാലി നടന്നത്. വൻ തിക്കും തിരക്കിനെ തുടർന്ന് നിരവധി പേർ ബോധരഹിതരായതോടെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി.