Kanhangad Robbery: തോക്ക് ചൂണ്ടി ക്രഷർ മാനേജറിൽ നിന്ന് തട്ടിയെടുത്തത് 10 ലക്ഷം; മണിക്കൂറുകൾക്കകം പ്രതികളെ പോലീസ് പിടികൂടി

Two Men Arrested for Robbing Crusher Manager in Kanhangad: ജാസ് ഗ്രാനൈറ്സ് എന്ന ക്രഷറിന്റെ മാനേജരും കോഴിക്കോട് സ്വദേശിയുമായ രവീന്ദ്രനിൽ നിന്നാണ് സംഘം പണം തട്ടിയെടുത്തത്.

Kanhangad Robbery: തോക്ക് ചൂണ്ടി ക്രഷർ മാനേജറിൽ നിന്ന് തട്ടിയെടുത്തത് 10 ലക്ഷം; മണിക്കൂറുകൾക്കകം പ്രതികളെ പോലീസ് പിടികൂടി

പ്രതീകാത്മക ചിത്രം

Updated On: 

06 Mar 2025 09:48 AM

കാഞ്ഞങ്ങാട്: തോക്ക് ചൂണ്ടിക്കാണിച്ച് ക്രഷർ മാനേജരുടെ കൈയിൽ ഉണ്ടായിരുന്ന 10.30 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം. പ്രതികളെ മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിൽ എടുത്തു. കർണാടക പോലീസിന്റെ പിടിയിലായ പ്രതികളെ ഹൊസ്ദുർഗ് പൊലീസിന് കൈമാറി. ബിഹാർ സ്വദേശികളായ ഇബ്രാൻ, മാലിക് എന്നിവരും ഒരു അസം സ്വദേശിയുമാണ് പിടിയിലായത്. കാഞ്ഞങ്ങാട് കല്യാൺ റോഡിൽ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.

ജാസ് ഗ്രാനൈറ്സ് എന്ന ക്രഷറിന്റെ മാനേജരും കോഴിക്കോട് സ്വദേശിയുമായ രവീന്ദ്രനിൽ നിന്നാണ് പണം തട്ടിയെടുത്തത്. ക്രഷറിൽ നിന്ന് കാഞ്ഞങ്ങാട്ടെ താമസ സ്ഥലത്തേക്ക് പോകാനായി അടുത്ത റോഡിൽ ഓട്ടോറിക്ഷ കാത്ത് നിൽക്കുകയായിരുന്നു രവീന്ദ്രൻ. ആളൊഴിഞ്ഞ സ്ഥലമായിരുന്നു. പെട്ടെന്ന് ഒരു മൂന്നംഗ സംഘം എത്തി തോക്ക് ചൂണ്ടി ഇയാളെ ചവിട്ട് നിലത്തിട്ടു. തുടർന്ന് പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് വാഹനത്തിൽ കയറി സ്ഥലംവിടുകയായിരുന്നു.

സംഭവം നടന്ന് കഴിഞ്ഞ് ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് വിവരമറിയുന്നത്. അന്വേഷണത്തിൽ പ്രതികൾ റെയിൽവേ സ്റ്റേഷനിൽ വാഹനം ഉപേക്ഷിച്ച് തീവണ്ടിയിൽ രക്ഷപ്പെട്ടതായി പോലീസ് മനസിലാക്കി. ഇതോടെ ജില്ലാ പോലീസ് മേധാവി ഡി ശില്പ ഉടൻ കർണാടക പോലീസിൽ വിവരം അറിയിച്ചു. റെയിൽവേ പോലീസിനെയും കാര്യം അറിയിച്ചു. തുടർന്ന് മംഗളൂരുവിൽ വെച്ച് മൂന്ന് പേരെയും കർണാടക പോലീസ് പിടികൂടുകയായിരുന്നു.

ALSO READ: ബെംഗളൂരുവിൽ അരുംകൊല; നാലംഗ സംഘം ബാറിലേക്ക് ഇരച്ചുകയറി, ആളുകൾക്ക് നടുവിലിട്ട് ഗുണ്ടയെ വെട്ടിക്കൊന്നു

ബെംഗളൂരുവിൽ നാലംഗ സംഘം ആളുകൾക്ക് നടുവിലിട്ട് ഗുണ്ടയെ വെട്ടിക്കൊന്നു

ബംഗളുരുവിൽ ആളുകൾക്ക് നടുവിലിട്ട് നാലംഗ സംഘം ഗുണ്ടയെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ നോർത്ത് ബംഗളുരുവിലെ സോളദേവനഹള്ളിയിലെ ബാറിൽ വെച്ചാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ ആളെ നാലംഗ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

ഹെബ്ബാൾ സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ ജയറാം ബാറിൽ മദ്യപിക്കാനെത്തിയ സമയം നാലംഗ സംഘം വടിവാളുകളുമായി ബാറിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവർ വളഞ്ഞിട്ട് ഇയാളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ആളുകൾ അക്രമം കണ്ട് ഓടി രക്ഷപ്പെട്ടു. ഹെബ്ബാൾ പോലീസ് സ്റ്റേഷനിൽ മാത്രം കൊല്ലപ്പെട്ട ജയറാമിന്റെ പേരിൽ ആറിലധികം കേസുകളുണ്ട്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും