AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bihar Voter List: ബിഹാർ വോട്ടർ പട്ടികയിൽ പാകിസ്താൻ പൗരന്മാരും, അന്വേഷണത്തിന് ഉത്തരവ്

Pakistani Nationals On Bihar Voter List: സ്ത്രീകളുടെ കൈവശം ഇപിഐസി നമ്പറുകളുണ്ടെന്നും എല്ലാ തവണയും വോട്ട് ചെയ്യാറുണ്ടെന്നും അവരുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

Bihar Voter List: ബിഹാർ വോട്ടർ പട്ടികയിൽ പാകിസ്താൻ പൗരന്മാരും, അന്വേഷണത്തിന് ഉത്തരവ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 25 Aug 2025 10:19 AM

ഈ മാസം ആദ്യം നടന്ന ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നാലെ കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയത്. എന്നാൽ പുതുക്കിയ വോട്ടർ പട്ടികയിൽ 2 പാകിസ്താൻ പൗരന്മാരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. 1956 ൽ ഇന്ത്യയിലെത്തിയ രണ്ട് പാകിസ്താൻ സ്ത്രീകളുടെ പേരുകളാണ് വോട്ടർ പട്ടികയിലുള്ളത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

കേസുകൾ പുറത്തുവന്നതിനെത്തുടർന്ന് ജില്ലാ ഭരണകൂടം പേര് നീക്കം ചെയ്യൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ രണ്ട് സ്ത്രീകൾക്കും നോട്ടീസ് അയച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും ഇവിടെ തങ്ങിയതിനെക്കുറിച്ചാണ് അന്വേഷണം നടക്കുക.

ALSO READ: തെരുവുനായ വിഷയത്തിൽ സുപ്രധാന നടപടി, വന്ധ്യംകരണവും വാക്സിനേഷനും നിർബന്ധമാക്കി കേന്ദ്രം , വിശദാംശങ്ങൾ

ഭാഗൽപൂർ ജില്ലാ മജിസ്‌ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം, ഞങ്ങൾ ഫോം-7 പൂരിപ്പിച്ച് ആവശ്യാനുസരണം പേരുകൾ നീക്കം ചെയ്യാൻ നടപടിയെടുക്കും.

1956-ൽ പാകിസ്താനിൽ നിന്ന് വന്ന ഇരുവരും പിന്നീട് വോട്ടർ ഐഡി കാർഡുകൾ നേടിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആദ്യം നടന്ന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയിലും ഇവർ ഭാഗമായിട്ടുണ്ടായിരുന്നു. 1950കളിൽ അനുവദിച്ച ഹ്രസ്വകാല വിസകളിലാണ് ഇരുവരും ഇന്ത്യയിൽ എത്തിയത്. സ്ത്രീകളുടെ കൈവശം ഇപിഐസി നമ്പറുകളുണ്ടെന്നും എല്ലാ തവണയും വോട്ട് ചെയ്യാറുണ്ടെന്നും അവരുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.