Jammu Kashmir Terrorists Killed: ജമ്മു കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: രണ്ട് ഭീകരരെ വധിച്ചു, അഞ്ച് പേർ ഒളിച്ചിരിക്കുന്നു
Bandipora Terrorists Killed: ഇന്ന് പുലർച്ചയോടെയാണ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇപ്പോഴും ഓപ്പറേഷൻ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം ആദ്യം നടന്ന ഓപ്പറേഷൻ അഖലിൽ ആറ് ഭീകരരെയാണ് സൈന്യം വധിച്ചത്. ദിവസങ്ങളോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഇവരെ കൊലപ്പെടുത്തിയത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ട് ഭീകരരെ വധിച്ച് സൈന്യം. നിയന്ത്രണ രേഖ കടന്ന് കയറാൻ ശ്രമിച്ച രണ്ട് ഭീകരരെയാണ് സുരക്ഷാ സേന വെടിവച്ചു കൊന്നത്. ഇനിയും അഞ്ചോളം ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഇതേ തുടർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ തുടരുകയാണ്. വലിയ ആയുധശേഖരവുമായാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
ഇന്ന് പുലർച്ചയോടെയാണ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇപ്പോഴും ഓപ്പറേഷൻ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം ആദ്യം നടന്ന ഓപ്പറേഷൻ അഖലിൽ ആറ് ഭീകരരെയാണ് സൈന്യം വധിച്ചത്. ദിവസങ്ങളോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഇവരെ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഭീകരർ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് പ്രവർത്തകരാണെന്നാമ് സൈന്യം വ്യക്തമാക്കിയത്. ഏപ്രിൽ 22ന് 26 ഇന്ത്യക്കാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം ഈ സംഘത്തിലുണ്ടായിരുന്നു. വിനോദ സഞ്ചാരികളായ ആളുകൾക്ക് നേരെയാണ് ഭീകരർ ആയുധങ്ങളുമായി പാഞ്ഞടുത്തത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അന്താരാഷ്ട്ര വ്യോമപാത പോലും ദിവസങ്ങളോളം അടച്ചിടുന്ന നിലയിലേക്ക് ഇരു രാജ്യവും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയും ചെയ്തിരുന്നു. എന്നാൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ശാന്തമായത്.