India-Pakistan Tensions: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം; അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജനങ്ങള്‍ക്ക് പരിശീലനം, മെയ് 7ന് മോക് ഡ്രില്‍

India Conducts Mock Drill: വിദ്യാര്‍ഥികളും പൊതുജനങ്ങള്‍ക്കും പരിശീലനും നല്‍കുന്നതിനായി മെയ് 7ന് മോക് ഡ്രില്‍ നടത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ഒഴിപ്പിക്കല്‍ നടപടികളുടെ റിഹേഴ്‌സലും നടത്തുന്നതാണ്. 1971ല്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ യുദ്ധ സമയത്തും ഇത്തരം പ്രവര്‍ത്തനം നടന്നിരുന്നു.

India-Pakistan Tensions: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം; അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജനങ്ങള്‍ക്ക് പരിശീലനം, മെയ് 7ന് മോക് ഡ്രില്‍

അമിത് ഷാ പഹല്‍ഗാമില്‍

Updated On: 

05 May 2025 20:16 PM

ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. പാകിസ്താന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഫലപ്രദമായി നേരിടുന്നതിന് ജനങ്ങള്‍ക്ക് പരിശീലനം നല്‍കും. വ്യോമാക്രണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാന്‍ ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

വിദ്യാര്‍ഥികളും പൊതുജനങ്ങള്‍ക്കും പരിശീലനും നല്‍കുന്നതിനായി മെയ് 7ന് മോക് ഡ്രില്‍ നടത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ഒഴിപ്പിക്കല്‍ നടപടികളുടെ റിഹേഴ്‌സലും നടത്തുന്നതാണ്. 1971ല്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ യുദ്ധ സമയത്തും ഇത്തരം പ്രവര്‍ത്തനം നടന്നിരുന്നു.

വ്യോമാക്രണ മുന്നറിയിപ്പ് സൈറണുകള്‍, ആക്രമണമുണ്ടായാല്‍ സ്വയം സംരക്ഷിക്കുന്നതിനുള്ള സിവില്‍ ഡിഫന്‍സ് സാധ്യതകളെ കുറിച്ച് സിവിലിയന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടികള്‍, ഒഴിപ്പിക്കല്‍ നടപടിയുടെ റിഹേഴ്‌സല്‍ തുടങ്ങിയ നടത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. പ്രധാന കെട്ടികടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നതിനെ കുറിച്ച് ധാരണയുണ്ടാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം പറഞ്ഞു.

Also Read: Custodial Death In Jammu Kashmir: തീവ്രവാദ ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്തു; ജമ്മു കശ്മീരിൽ 23 കാരന്റെ മൃതദേഹം അരുവിയിൽ, പ്രതിഷേധം

അതേസമയം, നിയന്ത്രണരേഖയിലും ജമ്മു കശ്മീര്‍ അതിര്‍ത്തിയിലും പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുന്നതിനെതിരെ ഇന്ത്യ. രാജ്യാന്തര അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാകിസ്താന്‍ നടത്തുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും