United Nurses Association: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ; ദേശീയ കർമ സമിതിയിൽ അംഗമാകാൻ നഴ്സസ് അസോസിയേഷൻ സുപ്രീം കോടതിയിൽ

United Nurses Association Approaches Supreme Court: ആരോഗ്യ പ്രവർത്തകരായ എല്ലാവർക്കും ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗരേഖ പുറത്തിറക്കണമെന്നും കക്ഷി ചേരൽ അപേക്ഷയിൽ സംഘടന ആവശ്യപെട്ടിട്ടുണ്ട്.

United Nurses Association: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ; ദേശീയ കർമ സമിതിയിൽ അംഗമാകാൻ നഴ്സസ് അസോസിയേഷൻ സുപ്രീം കോടതിയിൽ

സുപ്രീം കോടതി (Image Courtesy: Ramesh Lalwani/Moment Open/Getty Images)

Updated On: 

16 Sep 2024 00:36 AM

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾക്കായി രൂപീകരിച്ച ദേശീയ കർമ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സുപ്രീം കോടതിയെ സമീപിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റായ ജാസ്മിൻഷാ ആണ് കോടതിയെ സമീപിച്ചത്. കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. കോടതി സ്വയമേവ എടുത്ത കേസിൽ കക്ഷി ചേരാനായി നൽകിയ അപേക്ഷയിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഈ ആവശ്യം ഉന്നയിച്ചത്.

സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന എല്ലാത്തരം അക്രമങ്ങളും തടയാനുള്ള നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി ദേശീയ കർമ സമിതിക്ക് രൂപം നൽകിയത്. അഭിഭാഷകൻ ശ്രീറാം പറക്കാട് മുഖേന നഴ്സസ് അസോസിയേഷൻ നൽകിയ കക്ഷി ചേരൽ അപേക്ഷയിലാണ്, ഈ കർമ സമിതിയിൽ അംഗത്വം വേണമെന്ന സംഘടനയുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരായ എല്ലാവർക്കും ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗരേഖ പുറത്തിറക്കണമെന്നും കക്ഷി ചേരൽ അപേക്ഷയിൽ സംഘടന ആവശ്യപെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച ആവശ്യമായ നിർദേശങ്ങൾ കേന്ദ്ര സംസഥാന സർക്കാരുകൾക്ക് നൽകണമെന്നും സംഘടന സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ALSO READ: ‘നിങ്ങളുടെ ആവശ്യങ്ങൾ പഠിക്കും, നടപടിയെടുക്കും’ സമരപ്പന്തലില്‍ മമതയുടെ അപ്രതീക്ഷിത സന്ദര്‍ശനം

കൂടാതെ, ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ആശുപത്രി മാനേജ്‌മെന്റുകൾക്ക് പിഴ ഉൾപ്പടെ ചുമത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് സുരക്ഷ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശം നൽകണമെന്നും സംഘടന അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതെ സമയം, കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും, കേസ് ആദ്യം അന്വേഷിച്ച എസ്എച്ച്ഒ അഭിജിത് മോണ്ടലിനെയും സിബിഐ അറസ്റ്റ് ചെയ്തത്. അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കൽ, തെളിവ് നശിപ്പിക്കൽ ക്രിമിനൽ ഗൂഢാലോചന, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളേജ് അഴിമതി കേസിൽ സന്ദീപ് ഘോഷിനെയും മറ്റ് മൂന്ന് പേരെയും ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സിബിഐക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Stories
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം