Unnao Accident : ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ അപകടം: 18 പേർ മരിച്ചു

Unnao Accident Update : ബീഹാറിലെ മോത്തിഹാരിയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് പാൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 18 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Unnao Accident : ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ അപകടം: 18 പേർ മരിച്ചു

unnao-accident-At least 18 feared dead in bus-truck accident on Lucknow-Agra Expressway

Published: 

10 Jul 2024 | 10:30 AM

കാൺപൂർ: ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ഉന്നാവോയ്ക്ക് സമീപം ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 18 യാത്രക്കാർ മരിച്ചു. സിവാനിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു ബസ് എന്നാണ് റിപ്പോർട്ട്. ഉന്നാവോയിലെ ബംഗർമൗ മേഖലയ്ക്ക് സമീപം പുലർച്ചെ ഏകദേശം 4.30 -ന് ഉണ്ടായ അപകടത്തിൽ 30 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ കാണാൻ ജില്ലാ മജിസ്‌ട്രേറ്റ് ഗൗരംഗ് രതിയും എഡിഎം നരേന്ദ്ര സിംഗും ഉന്നാവോയിലെ സിഎച്ച്സി ആശുപത്രി സന്ദർശിച്ചു.

ബീഹാറിലെ മോത്തിഹാരിയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് പാൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 18 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് സൂചന.

ALSO READ : ഇത് ചരിത്രത്തിൽ ആദ്യം; സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥയുടെ പേരും ലിം​ഗവും മാറ്റാൻ അനുമതി

പരിക്കേറ്റവർ ചികിത്സയിലാണ്, എന്ന് ഉന്നാനോ ഡിഎം ഗൗരംഗ് രതി പറഞ്ഞു. പരിക്കേറ്റ 5 പേരെ ലഖ്‌നൗവിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്ന് ഉന്നാവോ എസ്പി സിദ്ധാർത്ഥ് ശങ്കർ മീണ പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നാവോ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.

ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി എക്‌സ് സന്ദേശത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അപകടത്തിൽ ഗതാഗത മന്ത്രി ദയാശങ്കർ സിംഗും അനുശോചനം രേഖപ്പെടുത്തി രം​ഗത്തു വന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവർക്കും ശരിയായ ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്കും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്