Narendra modi : കുട്ടിക്കാലം മുതലേ മോദിയെ അറിയാം … അദ്ദേഹത്തെ അവതരിപ്പിക്കുന്നതിനേപ്പറ്റി ഉണ്ണി മുകുന്ദൻ

Unni Mukundan said that he will be portraying Prime Minister Narendra Modi: 'ജൂക്വാനു നഹി' (ഒരിക്കലും തലകുനിക്കരുത്) എന്ന് ഗുജറാത്തിയിൽ മോദി തന്നോട് പറഞ്ഞ വാക്കുകൾ ജീവിതത്തിൽ തനിക്ക് എന്നും കരുത്ത് നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

Narendra modi : കുട്ടിക്കാലം മുതലേ മോദിയെ അറിയാം ... അദ്ദേഹത്തെ അവതരിപ്പിക്കുന്നതിനേപ്പറ്റി ഉണ്ണി മുകുന്ദൻ

Unnimukundan And Narendra Modi

Updated On: 

17 Sep 2025 | 03:52 PM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘മാ വന്ദേ’ എന്ന സിനിമയിൽ അദ്ദേഹത്തിൻ്റെ വേഷം അവതരിപ്പിക്കുന്നത് താനാണെന്ന് നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചു. ഈ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദൻ ആരാധകരുമായി പങ്കുവെച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ തനിക്ക് മോദിയെ അറിയാമായിരുന്നുവെന്നും, 2023 ഏപ്രിലിൽ അദ്ദേഹത്തെ നേരിൽ കണ്ടത് ജീവിതത്തിൽ മായാത്ത മുദ്ര പതിപ്പിച്ച അനുഭവമാണെന്നും ഉണ്ണി പറഞ്ഞു. ‘ജൂക്വാനു നഹി’ (ഒരിക്കലും തലകുനിക്കരുത്) എന്ന് ഗുജറാത്തിയിൽ മോദി തന്നോട് പറഞ്ഞ വാക്കുകൾ ജീവിതത്തിൽ തനിക്ക് എന്നും കരുത്ത് നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

ഒരു നടനെന്ന നിലയിൽ, മോദിയുടെ വേഷം ചെയ്യുന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും, അദ്ദേഹത്തിൻ്റെ അമ്മയുമായുള്ള ആഴത്തിലുള്ള ബന്ധം പോലുള്ള വ്യക്തിപരമായ കാര്യങ്ങളായിരിക്കും സിനിമയുടെ പ്രധാന വിഷയമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി. എം നിർമ്മിച്ച് ക്രാന്തി കുമാർ സി.എച്ച് രചിച്ച് സംവിധാനം ചെയ്യുന്ന ‘മാ വന്ദേ’ എന്ന ഈ പാൻ ഇന്ത്യൻ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം മോദിയുടെ ജന്മദിനത്തിലാണ് നടന്നത്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു