UP Man Arranged Wife’s Marriage: ‘അവൾ സന്തോഷിച്ചാൽ മാത്രം മതി’; ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്, വിഡിയോ വൈറൽ

UP Man Arranged Wife's Marriage: ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം. കട്ടർ ജട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു എന്ന യുവാവ് 2017ലാണ് ഗോരഖ്പൂരിൽ നിന്നുള്ള രാധികയെ വിവാഹം കഴിച്ചത്. ഇവർക്ക് 7 ഉം 9 ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.

UP Man Arranged Wifes Marriage: അവൾ സന്തോഷിച്ചാൽ മാത്രം മതി; ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്, വിഡിയോ വൈറൽ

വൈറൽ വിവാഹം

Updated On: 

27 Mar 2025 19:07 PM

ഇപ്പോൾ വിവാഹേതര ബന്ധങ്ങളുടെ സീസണാണെന്ന് തോന്നുന്നു. ഓരോ ദിവസവും ഇത്തരത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. വിവിധ കാരണങ്ങളാൽ സ്ത്രീയും പുരുഷനും വിവാഹത്തിനപ്പുറം വിവാഹേതര ബന്ധങ്ങളിലേക്ക് നീങ്ങുകയാണ്. വിവാഹ ബന്ധം തകർക്കാൻ പങ്കാളിയെ കൊല്ലാൻ പോലും മടിക്കാറില്ല. ഇപ്പോഴിതാ ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത യുവാവാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം. കട്ടർ ജട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു എന്ന യുവാവ് 2017ലാണ് ഗോരഖ്പൂരിൽ നിന്നുള്ള രാധികയെ വിവാഹം കഴിച്ചത്. ഇവർക്ക് 7 ഉം 9 ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. ജോലി കാരണം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ബബ്ലുവിന് സാധിച്ചിരുന്നില്ല. മിക്കവാറും ജോലി ആവശ്യത്തിനായ് കുടുംബത്തിൽ നിന്ന് മാറി താമസിക്കുമായിരുന്നു.

ALSO READ: ഡ്രോൺ ചതിച്ചാശാനേ…മാലയുമായി എത്തി, പിന്നാലെ തകർന്നും വീണു; വരന് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

ആ സമയത്താണ് വികാസ് എന്ന യുവാവിനെ രാധിക കണ്ടുമുട്ടുന്നത്. അത് വിവാഹേതര ബന്ധത്തിലേക്ക് നയിച്ചു. പിന്നീട് ഇക്കാര്യം ബബ്ലുവിന്റെ കുടുംബം ബബ്ലുവിനെ അറിയിച്ചു. എന്നാൽ ബബ്ലുവിന് തന്റെ ഭാര്യയോട് ദേഷ്യം തോന്നിയില്ല. മറിച്ച് അദ്ദേഹം ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനമെടുത്തു. ഭാര്യയുടെ വിവാഹേതര ബന്ധം മനസ്സിലാക്കിയ ബബ്ലു, വികാസുമായുള്ള ഭാര്യയുടെ വിവാഹം നടത്തി കൊടുക്കാൻ തീരുമാനിച്ചു. മാത്രമല്ല, കുട്ടികളുടെ ഉത്തരവാദിത്തം താൻ കൂടി ഏറ്റെടുക്കുമെന്നും അവൾ സന്തോഷിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

 

പിന്നാലെ നാട്ടുകാരെ അറിയിക്കുകയും ദാനിനാഥ് ശിവക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്തുകയും ചെയ്തു. വിവാഹത്തിൽ നിരവധി ഗ്രാമീണർ പങ്കെടുത്തു. എന്ത് തന്നെയായലും വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വികാസുമായി ഹാരങ്ങൾ കൈമാറുമ്പോൾ കണ്ണീർ പൊഴിക്കുന്ന രാധികയെ വിഡിയോയിൽ കാണാം. ഭാര്യയുടെ സന്തോഷത്തിനായി ബബ്ലൂ നടത്തിയ ത്യാഗമാണ് എല്ലാവരെയും ഞെട്ടിച്ചത്. ചിലർ അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെ പ്രശംസിച്ച് രംഗത്തെത്തി. എന്നാൽ ഈ പ്രവൃത്തിയെ വിമർശിക്കുന്നവരുമുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്