UP Railway Employee Death: റെയിൽവേ ഉദ്യോഗസ്ഥൻ പട്ടിണിക്കിടന്ന് മരിച്ചു, എല്ലും തോലുമായി മകൾ; വീട്ടുജോലിക്കാർക്കെതിരെ കുടുംബം

UP Retired Railway Employee Death: റെയിൽവേ ഡിപാർട്മെൻ്റിലെ സീനിയർ ക്ലർക്കായിരുന്നു 70കാരനായ ഓംപ്രകാശ് സിംഗ് റാത്തോഡ്. 2016 ൽ ഭാര്യ മരിച്ചതോടെ മകൾ രശ്മിയോടൊപ്പം ഓംപ്രകാശ് മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നു. വീട്ടുജോലിക്കും ഇവരുടെ പരിചരണത്തിനുമായി രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാംദേവിയെയും നിയമിച്ചത്.

UP Railway Employee Death: റെയിൽവേ ഉദ്യോഗസ്ഥൻ പട്ടിണിക്കിടന്ന് മരിച്ചു, എല്ലും തോലുമായി മകൾ; വീട്ടുജോലിക്കാർക്കെതിരെ കുടുംബം

ഓംപ്രകാശ്

Published: 

31 Dec 2025 | 03:13 PM

ലഖ്നൗ: യുപിയിൽ വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. വീട്ടുജോലിക്കെത്തിയ ദമ്പതികളുടെ ക്രൂരതയാണ് 70കാരനായ ഓംപ്രകാശ് സിംഗ് റാത്തോഡിൻ്റെ മരണത്തിന് പിന്നിലെ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇവർ അദ്ദേഹത്തെ പട്ടിണിക്കിട്ട് കൊന്നതാണെന്നാണ് കുടുംബം പറയുന്നത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്.

അതേസമയം, ഓംപ്രകാശ് സിംഗിൻ്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെ പട്ടിണികിടന്ന് എല്ലും തോലുമായ രീതിയിൽ അതേ വീട്ടിൽ നിന്ന് കണ്ടെത്തി. വീട്ടുജോലിക്കെത്തിയ ദമ്പതികൾ ഓംപ്രകാശിനെയും മകളെയും അഞ്ച് വർഷത്തോളമായി ബന്ദിയാക്കി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് കുടുംബത്തിൻ്റെ പരാതി.

റെയിൽവേ ഡിപാർട്മെൻ്റിലെ സീനിയർ ക്ലർക്കായിരുന്നു 70കാരനായ ഓംപ്രകാശ് സിംഗ് റാത്തോഡ്. 2016 ൽ ഭാര്യ മരിച്ചതോടെ മകൾ രശ്മിയോടൊപ്പം ഓംപ്രകാശ് മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നു. വീട്ടുജോലിക്കും ഇവരുടെ പരിചരണത്തിനുമായി രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാംദേവിയെയും നിയമിച്ചത്.

ALSO READ: സോഫയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ അരയിലെ തോക്ക് പൊട്ടി; യുവാവിന് ദാരുണാന്ത്യം

വീടുമുഴുവൻ ദമ്പതികൾ കൈയടക്കിയതായും, ഓംപ്രകാശിനെയും മകളെയും ഒരു മുറിയിലാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഇവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും വീട്ടുജോലിക്കാരായ ദമ്പതികൾ നിഷേധിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ബന്ധുക്കൾ ഇവരെ കാണാൻ വരുമ്പോഴെല്ലാം, ജോലിക്കാർ ഒഴികഴിവുകൾ പറഞ്ഞ് അവരെ തിരിച്ചയയ്ക്കുകയായിരുന്നുവെന്നും, ഓംപ്രകാശ് ആരെയും കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതായും സഹോദരൻ ആരോപിച്ചു.

ഓംപ്രകാശിന്റെ മരണവാർത്ത അറിഞ്ഞെ് എത്തിയപ്പോഴാണ് മകളുടെ ദയനീയമായ അവസ്ഥ കണ്ടെത്തിയത്. രശ്മിയുടെ നിലവിലെ അവസ്ഥ വളരെ ദയനീയമാണെന്നും 80 വയസ്സുള്ള ഒരാളുടെ ശരീരത്തോട് സാമ്യമുള്ളതായി തോന്നുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

 

കൂൺ ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കണം? ഇല്ലെങ്കിൽ...
ഇന്ത്യക്ക് മുൻപ് പുതുവത്സരം ആഘോഷിക്കുന്ന രാജ്യങ്ങൾ
പെട്ടെന്ന് സ്ട്രെസ് കുറയ്ക്കണോ? അതിനും വഴിയുണ്ട്
ലിപ്സ്റ്റിക് പ്രേമികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ
അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തിയപ്പോൾ
പാൻ്റിൻ്റെ പോക്കറ്റിൽ പൊട്ടിത്തെറിച്ച് ഫോൺ
കൂട്ടിലായത് രക്ഷപ്പെട്ടു, എന്നാലും പേടിച്ചുപോകും! ചിക്കമംഗളൂരുവില്‍ പിടിയിലായ പുലി