ആദ്യരാത്രിയിൽ യുവതിക്ക് ബിയറിൽ ഭാംഗ് കലർത്തി കൊടുത്ത് പ്രതിശ്രുത വരൻ; വിവാഹബന്ധം ഉപേക്ഷിച്ച് വധു
UP Woman Calls Off Wedding: ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം.മെയ് 15-നായിരുന്നു വാരണാസിയിലെ കാപ്‌സേതിയിലെ ഗ്രാമത്തിൽ നിന്നുള്ള യുവതിയും, മിർസാപൂരിൽ നിന്നുള്ള യുവാവുമായി വിവാഹം നടന്നത്.
ആദ്യരാത്രിയിൽ പ്രതിശ്രുത വരന്റെ വിചിത്ര പെരുമാറ്റം കണ്ട് വിവാഹം ബന്ധം ഉപേക്ഷിച്ച് യുവതി. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. മെയ് 15-നായിരുന്നു വാരണാസിയിലെ കാപ്‌സേതിയിലെ ഗ്രാമത്തിൽ നിന്നുള്ള യുവതിയും, മിർസാപൂരിൽ നിന്നുള്ള യുവാവുമായി വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ, പ്രതിശ്രുത വരൻ ബിയറിൽ ഭാഗ് കലർത്തുകയും ഇത് യുവതിയെ കൊണ്ട് കുടിപ്പിക്കുകയുമായിരുന്നു. ലഹരിയാണ് താൻ കുടിക്കുന്നത് എന്ന് യുവതിക്ക് അറിയില്ലായിരുന്നു. ഇതോടെ തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നാലെ ബോധം കെട്ട യുവതി പിറ്റെ ദിവസമാണ് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിഞ്ഞത്. ഇതോടെ ആകെ അസ്വസ്ഥയായ യുവതി ഇക്കാര്യം തന്റെ മാതാപിതാക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു.
Also Read:ഹൈവേകളിലെ യാത്ര ഇനി വളരെ എളുപ്പം, വരുന്നു പുതിയ ഫാസ്റ്റ് ടാഗ് നയം
ഇവർ ഉടൻ തന്നെ ഭർതൃവീട്ടിൽ നിന്ന് മകളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന്, കച്‌വാൻ പോലീസ് സ്റ്റേഷനിൽ യുവതി ഭർത്താവിനെതിരെ പരാതി നൽകുകയും ചെയ്തു. ഇരു കുടുംബങ്ങളെയും ഒത്തുതീർപ്പിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തിയെങ്കിലും, തിരിച്ചുപോകാൻ യുവതി വിസമ്മതിച്ചു. ഇതോടെ അഞ്ചാം നാൾ വിവാഹബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കച്‌വാൻ എസ്എച്ച്ഒ രൺവിജയ് സിംഗ് പറയുന്നത്.