Lucknow Encounter: ബലാത്സംഗ പ്രതിയെ വനിതാ എസ്ഐ വെടിവെച്ചിട്ടു : സംഭവം യുപിയിൽ
Uttar Pradesh Lucknow Encounter: പോലീസ് സംഘം അടുത്തെത്തിയപ്പോൾ പ്രതി ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിലിനിടെ ഓപ്പറേഷനിലെ അംഗവും കേസിലെ മുഖ്യ അന്വേഷകയുമായ എസ്‌ഐ സക്കീന ഖാൻ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഒരാളെ വനിതാ പോലീസ് വെടിവച്ച് പരിക്കേൽപ്പിച്ചു. സബ് ഇൻസ്‌പെക്ടർ സക്കീന ഖാനാണ് പ്രതിയെ വെടിവച്ചത്. പ്രതിയായ കമൽ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മെയ് 28 ന് മഡെയ്ഗഞ്ച് പ്രദേശത്ത് കിഷോർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
പോലീസ് സംഘം അടുത്തെത്തിയപ്പോൾ പ്രതി ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിലിനിടെ ഓപ്പറേഷനിലെ അംഗവും കേസിലെ മുഖ്യ അന്വേഷകയുമായ എസ്‌ഐ സക്കീന ഖാൻ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കമൽ കിഷോറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പറഞ്ഞു.
ഭക്ഷണമുണ്ടാക്കിയില്ലെന്ന് ആരോപണം; മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു
രാത്രി തനിക്ക് ഭക്ഷണമുണ്ടാക്കി നൽകാൻ തയ്യാറായില്ലെന്നാരോപിച്ച് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഝാർഖണ്ഡിലെ ചക്രധർപൂരിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണമുണ്ടാക്കി നൽകാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പ്രതി ശങ്കർ ശനിയാഴ്ച രാത്രി മദ്യപിച്ചാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം തനിക്ക് ഭക്ഷണമുണ്ടാക്കിനൽകാൻ ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, മദ്യപിച്ചെത്തിയ ഭർത്താവിനോട് ദേഷ്യപ്പെട്ട യുവതി ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചു. ഇത് ഇരുവർക്കുമിടയിൽ വാക്കുതർക്കത്തിന് കാരണമാവുകയായിരുന്നു.