Dalit Family Attacked in UP: ‘നിങ്ങൾ ഹാളിലൊക്കെ വിവാഹം നടത്തുമോ’; ദളിത് കുടുംബത്തെ ആക്ഷേപിച്ച് മർദിച്ചു, സംഭവം യുപിയിൽ
Uttarpradesh Dalit Family Attacked Case: വിവാഹം നടത്തുന്നത് ദളിത് സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ദളിത് സമുദായത്തിൽ നിന്നുള്ളവർ ഹാളിൽ വിവാഹം നടത്തുമോ എന്ന് ചോദിച്ച് ആക്രോശിച്ചുകൊണ്ടാണ് ഇവരെ മർദിച്ചത്. ആക്രമിക്കപ്പെട്ടവരിൽ ഒരാളുടെ സഹോദരൻ രാഘവേന്ദ്ര ഗൗതമ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതീകാത്മക ചിത്രം
ലഖ്നൗ: ഉത്തർപ്രദേശിലെ റാസ്രയിലെ ദളിത് കുടുംബത്തിന് നേരെ ആൾക്കൂട്ട മർദ്ദനം. വിവാഹ ചടങ്ങ് ഒരു ഹാളിൽ നടത്തിയതിനാണ് ഒരു കൂട്ടം ആളുകൾ ദളിത് കുടുംബത്തെ മർദിച്ചതെന്നാണ് പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരതരമായി പരിക്കേറ്റിറ്റുണ്ട്.
“ഒരു ദളിത് സമുദായത്തിൽ നിന്നുള്ള ആളുകൾക്ക്, ഒരു ഹാളിൽ എങ്ങനെ വിവാഹം നടത്താൻ കഴിയും?” എന്ന് ചോദിച്ചുകൊണ്ടാണ് അക്രമികൾ കുടുംബത്തെ ആക്രമിച്ചതെന്നും പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. വടികളുമായെത്തിയ സംഘം വിവാഹം നടന്ന ഹാളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
വിവാഹം നടത്തുന്നത് ദളിത് സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ദളിത് സമുദായത്തിൽ നിന്നുള്ളവർ ഹാളിൽ വിവാഹം നടത്തുമോ എന്ന് ചോദിച്ച് ആക്രോശിച്ചുകൊണ്ടാണ് ഇവരെ മർദിച്ചത്. ആക്രമിക്കപ്പെട്ടവരിൽ ഒരാളുടെ സഹോദരൻ രാഘവേന്ദ്ര ഗൗതമ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അമൻ സാഹ്നി, ദീപക് സാഹ്നി, രാഹുൽ, അഖിലേഷ് എന്നിവരാണ് സംഭവത്തിലെ പ്രധാന പ്രതികൾ. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. പ്രതികൾ ജാതി അധിക്ഷേപം നടത്തിയതായും ദളിത് സമുദായത്തിലെ അംഗങ്ങൾ ചടങ്ങിനായി വിവാഹ ഹാൾ ഉപയോഗിക്കുന്നതിനെ എതിർത്തതായും പരാതിയിൽ വിശദീകരിക്കുന്നു.
ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് രസ്ര പോലീസ് സ്റ്റേഷൻ ചുമതലയുള്ള വിപിൻ സിംഗ് അറിയിച്ചു.