Valparai Elephant Attack: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് മുത്തശിയും കൊച്ചുമകളും

Valparai wild elephant attack: രാവിലെ കാട്ടാനകള്‍ വീടിന്റെ ജനല്‍ തകര്‍ക്കുന്നതറിഞ്ഞ് കൊച്ചുമകളുമായി അസല രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. മൂന്ന് മണിയോടെയായിരുന്നു സംഭവം

Valparai Elephant Attack: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് മുത്തശിയും കൊച്ചുമകളും

പ്രതീകാത്മക ചിത്രം

Published: 

13 Oct 2025 | 09:12 AM

വാല്‍പ്പാറ: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അസല (55), കൊച്ചുമകളായ ഹേമശ്രീ (മൂന്ന് വയസ്) എന്നിവരാണ് മരിച്ചത്. രാവിലെ കാട്ടാനകള്‍ വീടിന്റെ ജനല്‍ തകര്‍ക്കുന്നതറിഞ്ഞ് കൊച്ചുമകളുമായി അസല രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രക്ഷപ്പെടുന്നതിനിടെ വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഉറങ്ങുന്നതിനിടെയാണ് കാട്ടാനകള്‍ വീടിന് പുറത്തുണ്ടെന്ന് ഇവര്‍ മനസിലാക്കുന്നത്. മുത്തശിയുടെയും കൊച്ചുമകളുടെയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.

ഈ മേഖലയില്‍ മൂന്ന് വീടുകള്‍ മാത്രമാണുള്ളത്. മൂന്ന് വയസുകാരി തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മുത്തശിയുടെ മരണം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമാണെന്നാണ് വിവരം. വാട്ടര്‍ഫാള്‍ എസ്റ്റേറ്റിന് അടുത്തുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിലാണ് സംഭവം നടന്നത്.

മൂന്ന് മുതിര്‍ന്നവരും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു ഈ വീടുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അപകടവിവരം പുറത്തറിയാന്‍ വൈകി. രാവിലെ ആറു മണിയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയത്‌.

Also Read: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

യുവതികള്‍ക്ക് പരിക്ക്‌

സ്‌കൂട്ടറിന് മുന്നില്‍ തെരുവുനായ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവതികള്‍ക്ക് പരിക്ക്. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പേരാമ്പ്ര സ്വദേശികളായ ആര്‍ദ്ര, ആതിര എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരശേരിക്ക് സമീപമുള്ള നെരൂക്കുംചാലിലാണ് അപകടമുണ്ടായത്. തെരുവുനായ കുറുകെ ചാടിയതിന് പിന്നാലെ സ്‌കൂട്ടര്‍ മറിഞ്ഞു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം താമരശേറി ചെക്ക് പോസ്റ്റിന് സമീപവും ഇതുപോലൊരു അപകടം നടന്നിരുന്നു. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചിരുന്നു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ