Vande Bharath : മൺസൂൺ പാരയായി; വന്ദേഭാരത് സർവീസ് വെട്ടിക്കുറച്ചു

Monsoon Affect Train Service: മൺസൂണും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും രൂക്ഷമായതോടെ കൊങ്കൺ റെയിൽവേയാണ് സർവ്വീസ് വെട്ടിക്കുറക്കുന്നതായി പ്രഖ്യാപനം നടത്തിയത്.

Vande Bharath : മൺസൂൺ പാരയായി;  വന്ദേഭാരത് സർവീസ് വെട്ടിക്കുറച്ചു

Vande Bharat Train (Image Courtesy : Deepak Gupta/HT via Getty Images

Published: 

12 Jun 2024 | 05:29 PM

മുംബൈ: രാജ്യത്ത് മൺസൂൺ എത്തിയതോടെ വന്ദേഭാരത് ഉൾപ്പെടെയുള്ള സർവ്വീസുകൾ മുടങ്ങി. രാജ്യത്തിൻ്റെ പലഭാ​ഗങ്ങളിലും ഇത്തരത്തിൽ മഴ കാരണം സർവ്വീസുകൾ മുടങ്ങുന്നുണ്ട്.
റെയിൽവേ ട്രാക്കുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതാണ് ട്രെയിൻ സർവ്വീസിനു പാരയാകുന്നത്. മൺസൂണും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും രൂക്ഷമായതോടെ കൊങ്കൺ റെയിൽവേയാണ് സർവ്വീസ് വെട്ടിക്കുറക്കുന്നതായി പ്രഖ്യാപനം നടത്തിയത്.

കൊങ്കൺ റെയിൽവേ ലൈനിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസും തേജസ് എക്സ്പ്രസുമാണ് ഇത്തരത്തിൽ സർവ്വീസ് വെട്ടിക്കുറച്ചവ. 2024 ജൂൺ 10 മുതൽ ഒക്ടോബർ അവസാനം വരെ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ ഇവ ഓടുകയുള്ളൂ. കൊങ്കൺ റെയിൽവേ റൂട്ടിൽ ഓടുന്ന രണ്ട് ട്രെയിനുകൾ, മുംബൈ CSMT മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ്, മുംബൈ CSMT- മഡ്ഗാവ് (2024 ജൂൺ 10 മുതൽ മൺസൂൺ മൂലം ബാധിക്കപ്പെടും എന്നാണ് അറിയിപ്പിലുള്ളത്.

വരും ദിവസങ്ങളിൽ റെയിൽവേ പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ സർവ്വീസ് ആരംഭിക്കാൻ പോകുന്നുണ്ട്. പുതിയ വന്ദേ ഭാരത് മുംബൈയും പരിസര നഗരങ്ങളും ഉൾക്കൊള്ളുന്ന വന്ദേ ഭാരത് മെട്രോ സർവീസായി ആരംഭിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

ALSO READ : ബസ് തള്ളുന്നതിനേക്കാൾ എളുപ്പം, എല്ലാവരും ചേർന്ന് ആ ട്രെയിൻ തള്ളി മാററി

ഇതുകൂടാതെ കാൺപൂർ-ലക്‌നൗ വന്ദേ ഭാരത് മെട്രോ, ഡൽഹി-മീററ്റ് വന്ദേ ഭാരത് മെട്രോ, മുംബൈ-ലോണാവ്‌ല വന്ദേ ഭാരത് മെട്രോ, വാരണാസി-പ്രയാഗ്‌രാജ് വന്ദേ ഭാരത് മെട്രോ, പുരി-ഭുവനേശ്വര് വന്ദേ ഭാരത് മെട്രോ, ഡെറാഡൂൺ-കാത്‌ഗോദം വന്ദേ ഭാരത്, ആഗ്ര-മധുര-വൃന്ദാവൻ വന്ദേ ഭാരത് മെട്രോ സർവീസ് തുടങ്ങാനും പദ്ധതിയുള്ളതായാണ് വിവരം.

ജൂലൈയിൽ നടക്കാനിരിക്കുന്ന ഹ്രസ്വദൂര വന്ദേ മെട്രോ ട്രെയിനുകളുടെ ട്രയൽ റണ്ണിലൂടെ ഇന്ത്യൻ റെയിൽവേ ഒരു പുതിയ അദ്ധ്യായത്തിനു തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ വന്ദേ ഭാരതിൻ്റെ സ്ലീപ്പർ പതിപ്പിൻ്റെ ട്രയലും അടുത്ത മാസം ആരംഭിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.

1000 കിലോമീറ്ററിലധികം വരുന്ന റൂട്ടുകളിലാണ് ഈ പരീക്ഷണം നടത്തുന്നത്. 100-250 കിലോമീറ്റർ ദൂരത്തേക്ക് രൂപകൽപ്പന ചെയ്ത വന്ദേ മെട്രോ ട്രെയിനുകൾ ഏകദേശം 124 നഗരങ്ങൾക്കിടയിലുള്ള യാത്ര എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ