Vande Bharat Ticket Price: വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയും? മാറ്റത്തിനൊരുങ്ങി റെയിൽവേ
Vande Bharat Ticket Price: സബ്‌സിഡി ടിക്കറ്റുകൾ, യാത്രക്കാർക്ക് അവരുടെ വരുമാന നിലവാരത്തെ അടിസ്ഥാനമാക്കി ടിക്കറ്റ് വില മാറുന്ന ടയേർഡ് പ്രൈസിംഗ് മോഡല്‍ അടക്കമുള്ള ആലോചനകൾ റെയിൽവേയുടെ മുമ്പിലുണ്ട്.

Vande Bharat
വന്ദേ ഭാരത് ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ റെയിൽവേ ആലോചിക്കുന്നതായി റിപ്പോർട്ട്. സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് നീക്കം. ഇന്ത്യൻ റെയിൽവേയുടെ മറ്റ് ട്രെയിൻ സർവ്വീസുകളെ അപേക്ഷിച്ച് വന്ദേഭാരതിന്റെ ടിക്കറ്റ് വില വളരെ കൂടുതലാണ്.
വന്ദേഭാരത് സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും, ഇവയ്ക്ക് പോകാൻ മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നു എന്നുമുള്ള വിമർശനം ഉയരുന്നതിനിടെയാണ് പുതിയ വാർത്ത. അതേസമയം എങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുക എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വരുമാനം അനുസരിച്ച് ടിക്കറ്റ് നിരക്ക് തീരുമാനിക്കാനാണ് ശ്രമം.
സബ്‌സിഡി ടിക്കറ്റുകൾ, യാത്രക്കാർക്ക് അവരുടെ വരുമാന നിലവാരത്തെ അടിസ്ഥാനമാക്കി ടിക്കറ്റ് വില മാറുന്ന ടയേർഡ് പ്രൈസിംഗ് മോഡല്‍ അടക്കമുള്ള ആലോചനകൾ റെയിൽവേയുടെ മുമ്പിലുണ്ട്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരതിന്റെ പ്രവർത്തന ചെലവ് വളരെ കൂടുതലാണ്.
2025 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്താകെ 136 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇവയിൽ പലതിനും 100 ശതമാനത്തിലധികം ഒക്യുപെൻസി നിരക്കുമുണ്ട്. ഏറ്റവും മികച്ച ഒക്യുപെൻസി നിരക്കുള്ള സർവ്വീസുകളിൽ ഒന്ന് കേരളത്തിലേതാണ്.