വയലാറിൻ്റെ 50-ാം ചരമവാർഷികം; ഹൈദരാബാദിൽ ഗാനസന്ധ്യയും അനുസ്മരണവും സംഘടിപ്പിക്കുന്നു
ഹൈദരാബാദിലെ നവീന സാംസ്കാരിക കലാ കേന്ദ്രമാണ് സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നത്.

Vayalar Ramavarma
ഹൈദരാബാദ് : വിഖ്യാത കവിയും ഗാനരചയ്താവുമായ വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തിനോട് അനുബന്ധിച്ച് ഹൈദരാബാദിൽ സാംസ്കാരിക സമ്മേളനവും വയലാർ ഗാനസന്ധ്യയും സംഘടിപ്പിക്കുന്നു. ഹൈദരാബദിലെ നവീന സാംസ്കാരിക കലാ കേന്ദ്രമാണ് വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഹൈദരാബാദിലെ ഫെറോസഗുഡയിലെ എൻഎസ്കെകെ ഹൈസ്കൂൾ ഓസിറ്റോറിയത്തിൽ വെച്ചാണ് സാംസ്കാരിക സമ്മേളനം നടത്തുന്നത്.
സമ്മേളനത്തിൽ വയലാറിൻ്റെ മകനും പ്രമുഖ കവിയും ഗാനരചയ്താവുമായ വയലാർ ശരത് ചന്ദ്ര വർമ മുഖ്യാതിഥിയായി പങ്കെടുക്കും. ഗായകനും എഴുത്തുകാരനുമായ ഡോ. സജീത്ത് ഏവൂരേത്ത് അതിഥിയായി ചടങ്ങിൽ പങ്കെടുക്കുമെന്ന് നവീന സാംസ്കാരിക കലാ കേന്ദ്രം ഹൈദരാബാദിൽ ഭാരവാഹികൾ അറിയിച്ചു.