Viral News: കൊടും വിഷമുള്ള പാമ്പ് കടിച്ചു; യുവാവ് രക്ഷപ്പെട്ടു, അഞ്ച് മിനിറ്റിൽ പാമ്പ് ചത്തു, ഞെട്ടി ഡോക്ടർമാർ

Snake Dies After Biting Man: മധ്യപ്രദേശിലെ ഖുദ്‌സോഡി ഗ്രാമത്തിലാണ് ഈ അപൂർവ സംഭവം. കാർ മെക്കാനിക്കായി ജോലി ചെയ്യുന്ന സച്ചിൻ നാഗ്പുരെ (25) എന്ന യുവാവിനെയാണ് പാമ്പ് കടിച്ചത്.

Viral News: കൊടും വിഷമുള്ള പാമ്പ് കടിച്ചു; യുവാവ് രക്ഷപ്പെട്ടു, അഞ്ച് മിനിറ്റിൽ പാമ്പ് ചത്തു, ഞെട്ടി ഡോക്ടർമാർ

പ്രതീകാത്മക ചിത്രം

Updated On: 

21 Jun 2025 | 02:23 PM

ബാലഘട്ട്: മഴക്കാലത്ത് പാമ്പുകളുടെ ശല്യം കൂടുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് പാമ്പുകടിയേറ്റ ഒട്ടേറെ സംഭവങ്ങൾ പുറത്തുവരുന്നു. അത്തരത്തിൽ ഒരു വാർത്തയാണ് മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ നിന്ന് വരുന്നത്. എന്നാൽ, സാധാരണയിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് മറ്റൊന്നാണ്. പാമ്പ് കടിയേറ്റ യുവാവിന് ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, കടിച്ച പാമ്പ് അഞ്ച് മിനിറ്റിനുള്ളിൽ ചാവുകയും ചെയ്തു. അതും കൊടും വിഷമുള്ള പാമ്പ്.

മധ്യപ്രദേശിലെ ഖുദ്‌സോഡി ഗ്രാമത്തിലാണ് ഈ അപൂർവ സംഭവം. കാർ മെക്കാനിക്കായി ജോലി ചെയ്യുന്ന സച്ചിൻ നാഗ്പുരെ (25) എന്ന യുവാവിനെയാണ് പാമ്പ് കടിച്ചത്. സച്ചിൻ വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ ഫാമിലേക്ക് പോയിരുന്നു. അവിടെവെച്ചാണ് അബദ്ധത്തിൽ പാമ്പിനെ ചവിട്ടിയത്. ഉടനെ പാമ്പ് യുവാവിനെ കടിച്ചു. സച്ചിനെ കടിച്ച് അഞ്ച് മിനിറ്റിനുള്ളിൽ പാമ്പ് ചത്തു. പിന്നീടാണ് കൊടിയ വിഷമുള്ള ഡോംഗർബെലിയ എന്ന പാമ്പാണ് അതെന്ന് കണ്ടെത്തിയത്.

ALSO READ: പുലി പിടിച്ച നാലരവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃത​ദേഹം പകുതി ഭക്ഷിച്ച നിലയിൽ

പാമ്പ് കടിയേറ്റ സച്ചിൻ അപകടനില തരണം ചെയ്‌തു. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മനുഷ്യനെ കടിച്ച ശേഷം പാമ്പ് മരിക്കുന്നത് വളരെ അപൂർവമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ 7-8 വർഷമായി സച്ചിൻ കരഞ്ചി, വേപ്പ് തുടങ്ങിയ വിവിധതരം മരങ്ങളുടെ ചില്ലകൾ ഉപയോഗിച്ചാണ് പല്ല് തേക്കുന്നത്. ഈ ഔഷധങ്ങളുടെ സംയോജനമാകാം ഒരുപക്ഷെ തന്റെ രക്തം പാമ്പിന് വിഷമായി മാറാൻ കാരണമായതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ