AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Global Warming: കാഠ്മണ്ഡുവിൽ വിഷപ്പാമ്പുകളുടെ സാന്നിധ്യം: ആഗോള താപനത്തിൻ്റെ അപായസൂചനയോ?

Impact of global warming: നേപ്പാളിലെ തണുപ്പുള്ള ഉയർന്ന പ്രദേശങ്ങളിൽ ഇവയെ കാണുന്നത് വളരെ അപൂർവമാണ്. ജനവാസ മേഖലകളിൽ വനത്തിനുള്ളിൽ പാമ്പിൻ്റെ കൂടുകളും മുട്ടകളും കണ്ടെത്തിയതും ശ്രദ്ധേയമാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഈ പാമ്പുകളുടെ മാറ്റത്തിനു കാരണമെന്ന് പറഞ്ഞു ആശങ്കപ്പെടുന്നതിനൊപ്പം മറ്റൊരു വിഷയം കൂടിയുണ്ട്. 2700 പേരാണ് ഈ മേഖലയിൽ ഓരോ വർഷവും പാമ്പുകടിയേറ്റ് മരണപ്പെടുന്നത്.

Global Warming: കാഠ്മണ്ഡുവിൽ വിഷപ്പാമ്പുകളുടെ സാന്നിധ്യം: ആഗോള താപനത്തിൻ്റെ അപായസൂചനയോ?
Global Warming ImpactImage Credit source: Freepik
aswathy-balachandran
Aswathy Balachandran | Published: 10 Jun 2025 15:39 PM

കാഠ്മണ്ഡു: തണുപ്പുള്ള പ്രദേശം എന്നതിലുപരി ഹിമാലയത്തോട് അടുത്തു കിടക്കുന്ന പ്രദേശമാണ് നേപ്പാളിലെ കാഠ്മണ്ഡു. ഇവിടെ ചൂടുള്ള പ്രദേശത്തുള്ള പാമ്പിനെ കണ്ടാൽ അത് ഉറപ്പായും ഒരു കൗതുക വാർത്തയാണ്. എന്നാൽ ഇതിനെ ഒരു സൂചനയായാണ് വിദ​ഗ്ധർ കാണുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ നിന്ന് കണ്ടെത്തിയത് 9 രാജവെമ്പാലകളേയും ഒരു മൂർഖനേയുമാണ്. ഇത് വിരൽ ചൂണ്ടുന്നത് ആ​ഗോള താപനത്തിന്റെ ഭീകര മുഖത്തേക്കാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു. ഉഷ്ണമേഖലാ ജീവികളാണ് ഈ പാമ്പുകൾ എന്നത് പ്രത്യേകം ഓർക്കണം. അവയാണ് ഹിമാലയൻ മേഖലയിൽ എത്തിയിരിക്കുന്നത്.

അതും എവറസ്റ്റ് കൊടുമുടിയിൽ നിന്നും വെറും 160 കിലോമീറ്റർ മാത്രം അകലെ. ഇത് വിരൽ ചൂണ്ടുന്നത് ആ​ഗോള താപനത്തിന്റെ ​ഗുരുതര ഭാവിയിലേക്കാണെന്ന് നിസ്സംശയം പറയാം. മാത്രമല്ല ഇതൊരു മുന്നറിയിപ്പു കൂടിയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നാണ് രാജവെമ്പാല. ഏറ്റവും നീളമുള്ളതും ഇതിനു തന്നെ.

നേപ്പാളിലെ തണുപ്പുള്ള ഉയർന്ന പ്രദേശങ്ങളിൽ ഇവയെ കാണുന്നത് വളരെ അപൂർവമാണ്. ജനവാസ മേഖലകളിൽ വനത്തിനുള്ളിൽ പാമ്പിൻ്റെ കൂടുകളും മുട്ടകളും കണ്ടെത്തിയതും ശ്രദ്ധേയമാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഈ പാമ്പുകളുടെ മാറ്റത്തിനു കാരണമെന്ന് പറഞ്ഞു ആശങ്കപ്പെടുന്നതിനൊപ്പം മറ്റൊരു വിഷയം കൂടിയുണ്ട്. 2700 പേരാണ് ഈ മേഖലയിൽ ഓരോ വർഷവും പാമ്പുകടിയേറ്റ് മരണപ്പെടുന്നത്. ഇതിൽ ഭൂരിഭാ​ഗവും സ്ത്രീകളാണ്. പാമ്പുകലെ കൂടുതലും വീടുകളിൽ നിന്നും മുറ്റങ്ങലിൽ നിന്നും ആണ് കാണുന്നത് എന്നതിനേ ഇതിനോട് ചേർത്തു വായിക്കാം. നേപ്പാൾ മലനിരകളിൽ 0.05 ഡി​ഗ്രി എന്ന കണക്കിൽ പ്രതിവർഷം താപനില ഉയരുന്നുണ്ട്. ഇത് ഇനിയും ആവർത്തിച്ചാൽ കൂടുതൽ പാമ്പു വർ​ഗ്ങ്ങൾ മലകയറി എത്തും. ഒപ്പം മരണ നിരക്കും വർധിക്കും.

അതേസമയം, താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ട്രക്കുകളിൽ വിറകിന്റെയോ വൈക്കോലിന്റെയോ ഒപ്പം പാമ്പുകൾ എത്തിപ്പെട്ടതാകാനും ഒരു സാധ്യതയുണ്ട്. നേപ്പാളിലെ തെറായി മേഖലയിൽ ഓരോ വർഷവും 2,700 പേർ പാമ്പുകടിയേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇതും ആശങ്ക ഉണ്ടാക്കുന്ന വിഷയമാണ്.