Vikram Misri: മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി, പരസ്യ ചിത്രങ്ങളിലും ഒരു കൈ- വിക്രം മിശ്രിയെ പറ്റി

മൂന്ന് ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് മിശ്രി. 2024 ജൂലൈ 15-നാണ് ഇന്ത്യയുടെ 35-ാമത് വിദേശകാര്യ സെക്രട്ടറിയായി മിശ്രി നിയമിതനാകുന്നത്

Vikram Misri:  മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി, പരസ്യ ചിത്രങ്ങളിലും ഒരു കൈ- വിക്രം മിശ്രിയെ പറ്റി

Vikram Misri Life

Published: 

12 May 2025 09:25 AM

ശാന്തൻ,സൗമ്യന്‍ സർവ്വോപരി ബുദ്ധിമാൻ ഇന്ത്യ-പാക് പ്രശ്നങ്ങളിൽ മാധ്യമങ്ങൾക്ക് മുൻപിലെത്തുമ്പോൾ മാത്രമാണ് വിക്രം മിശ്രിയെന്ന വിദേശകാര്യ സെക്രട്ടറിയെപറ്റി പലരും കേൾക്കുന്നത് പോലും. എന്നാൽ അതിനുമപ്പുറം പറയാനും കേൾക്കാനും നിരവധിയുണ്ട് മിശ്രിയെ പറ്റി. നയതന്ത്രത്തിൽ ഇരട്ടത്തലയെന്ന് പോലും പറയാവുന്ന ഇന്ത്യൻ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥൻ എന്നതിലുപരി നരേന്ദ്ര മോദിയടക്കം മൂന്ന് ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് മിശ്രി. 2024 ജൂലൈ 15-നാണ് ഇന്ത്യയുടെ 35-ാമത് വിദേശകാര്യ സെക്രട്ടറിയായി മിശ്രി നിയമിതനാകുന്നത്.

1964 നവംബർ 7-ന് ശ്രീനഗറിലാണ് മിശ്രി ജനിച്ചത്. ജമ്മുവിലെ വിവിധ സ്കൂകളുകളിലായി സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദം, ജംഷഡ് പൂർ XLRI-ൽ നിന്നും എംബിഎ. നേടിയ ശേഷം പരസ്യം നിർമ്മാണ കമ്പനികളിലായിരുന്നു അദ്ദേഹത്തിൻ്റെ കരിയറിൻ്റെ തുടക്കം. പിന്നീട് 1989-ൽ ഇന്ത്യൻ വിദേശകാര്യ സർവ്വീസിൽ നിയമിതനായ മിശ്രി പ്രധാനമന്ത്രിയുടെ ഒാഫീസ്, യൂറോപ്പ്,ആഫ്രിക്ക,ഏഷ്യ, നോർത്ത് അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്കുള്ള ഇന്ത്യൻ മിഷനിലും ഭാഗമായി.2020-ലെ ഇന്തോ-ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിൽ മുൻപിൽ നിന്നത് മിശ്രിയായിരുന്നു.

കരിയറിൽ

1.വിദേശകാര്യമന്ത്രാലയത്തിൻ്റെ പാക് ഡെസ്കിൽ പ്രവർത്തിച്ചു
2. ഐകെ ഗുജ്റാൾ, പ്രണബ് മുഖർജി തുടങ്ങിയ മുൻ പേഴ്സണൽ സ്റ്റാഫിൽ
3. ഐകെ ഗുജ്റാൾ, മൻമോഹൻസിംഗ്, നരേന്ദ്രമോദി എന്നീ പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി
4. സ്പെയിൻ, മ്യാൻമർ, ചൈന എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡർ
5. ശ്രീലങ്കയിൽ ഡെപ്യൂട്ടി ഹൈക്കമീഷ്ണർ, മ്യൂണിച്ചിൽ കോൺസുൾ ജനറൽ
6. ജനുവരി 2022 മുതൽ ജൂൺ 2024 വരെ ഡെപ്യൂട്ടി നാഷ്ണൽ സെക്യൂരിറ്റി അഡ്വൈസർ

മിശ്രിക്ക് ഐക്യദാർഢ്യം

ഇന്ത്യയും പാകിസ്ഥാനും സൈനിക നടപടികൾ അവസാനിപ്പിക്കാൻ സമ്മതിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രഖ്യാപിച്ചതിന് വിക്രം മിശ്രിക്ക് വലിയ സോഷ്യൽ മീഡിയ ആക്രമണമാണ് നേരിടേണ്ടി വരുന്നത്.  ഇതോടെ ഉദ്യോഗസ്ഥനെതിരെയുള്ള “അനാവശ്യമായ വ്യക്തിപരമായ ആക്രമണങ്ങൾ”ക്കെതിരെ ഐഎഎസ് അസോസിയേഷനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.

മിശ്രിക്കും കുടുംബത്തിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) അസോസിയേഷൻ എക്‌സിൽ പോസ്റ്റ് ചെയ്തു. “സത്യസന്ധതയോടെ കർത്തവ്യങ്ങൾ നിർവഹിക്കുന്ന സിവിൽ സർവീസുകാർക്കെതിരായ അനാവശ്യമായ വ്യക്തിപരമായ ആക്രമണങ്ങൾ അങ്ങേയറ്റം ഖേദകരമാണ്. പൊതുസേവനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു എന്നും അസോസിയേഷൻ എക്‌സിൽ പോസ്റ്റ് ചെയ്തു.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും