Viral News : ജാമ്യം കിട്ടിയ പ്രതി കോടതിക്കുള്ളിൽ ഇരുന്ന് പാൻ ചവച്ച് തുപ്പി; ഒന്നും നോക്കിയില്ല ജാമ്യം റദ്ദാക്കി

ജാമ്യം ലഭിച്ചതിന് ശേഷം പ്രതി കോടതിയിലെ വിശ്രമ മുറിയിൽ ഇരിക്കുമ്പോഴാണ് സംഭവം. ഇത് കണ്ട കോടതി ഉടൻ തന്നെ ലഭിച്ച ജാമ്യം റദ്ദാക്കുകയായിരുന്നു

Viral News : ജാമ്യം കിട്ടിയ പ്രതി കോടതിക്കുള്ളിൽ ഇരുന്ന് പാൻ ചവച്ച് തുപ്പി; ഒന്നും നോക്കിയില്ല ജാമ്യം റദ്ദാക്കി

Image Courtesy : TV9 Marathi

Updated On: 

16 Aug 2024 10:54 AM

മുംബൈ : വടക്കെ ഇന്ത്യയിൽ പാൻ മസാല (Pan Masala) വലിയ തോതിലാണ് ഉപയോഗിക്കപ്പെടുന്നത്. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും വ്യാപകമായി പാൻ മസാല ഉപയോഗിക്കാറുണ്ട്. വിശ്രമവേളയിൽ മാത്രമല്ല തൊഴിൽ ഇടങ്ങളിൽ പോലും വ്യാപകമായിട്ടാണ് പാൻ മസാലയുടെ ഉപയോഗമുള്ളത്. ഈ വ്യാപകമായ ഉപയോഗത്തിന് പൊതുയിടമെന്നോ റെയിൽവെ സ്റ്റേഷനെന്നോ പോലീസ് സ്റ്റോഷനെന്നോ അതോ കോടതി എന്ന ചിന്തപോലുമില്ലാതെയാണുള്ളത്. എന്നാൽ അമിതമായ പാൻ മസാലയുടെ ഉപയോഗം കൊണ്ട് അബ്ദം പറ്റുന്നവരുമുണ്ട്.

അത്തരത്തിലുള്ള അബ്ദമാണ് മഹാരാഷ്ട്രയിലെ യവത്മൽ ജില്ലയിലെ ഒരു കള്ളന് സംഭവിച്ചത്. കോടതിയാണെന്ന് പോലും ചിന്തിക്കാതെ അൽപം പാൻ കഴിച്ച മോഷണക്കേസിലെ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. പ്രതിക്ക് ആദ്യം കോടതി ജാമ്യം അനുവദിച്ചിരുന്നു, എന്നാൽ കോടതിക്കുള്ളിൽ ഇരുന്ന് പ്രതി പാൻ മസാല ചവച്ച് തുപ്പുന്നത് കണ്ട കോടതി ഉടൻ തന്നെ മോഷ്ടാവിൻ്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.

ALSO READ : Viral Video: സ്പീഡില്ല, പക്ഷെ ബസ് ഇടിച്ച് തകർത്തത് നിരവധി വാഹനങ്ങൾ- വീഡിയോ

കഴിഞ്ഞ ജൂലൈ 22നാണ് സംഭവം നടക്കുന്നത്. ഗോവിന്ദ മനോജ് ജാദവ് എന്നയാൾക്കാണ് കോടതി മുറിക്കുള്ളിൽ ഇരുന്ന് പാൻ മസാല ചവച്ചതിന് ജാമ്യം നിഷേധിച്ചത്. മോഷണക്കേസിൽ പിടിയിലായ ഗോവിന്ദയെ കീഴ്ക്കോടതി ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതി യവത്മൽ അഡീഷ്ണൽ ജില്ല കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഗോവിന്ദയ്ക്ക് ആദ്യം ജാമ്യം അനുവദിക്കുകയും ചെയ്തു.

എന്നാൽ കോടതി സമയം പൂർത്തിയാകും വരെ പ്രതി കോടതിമുറുക്കുള്ളിൽ തന്നെ തുടരുകയായിരുന്നു. ഈ സമയം സിസിടിവിയിലൂടെ പ്രതി കോടതിമുറിക്കുള്ളിൽ ഇരുന്ന് പാൻ മസാല ചവയ്ക്കുന്നതും തുപ്പുന്നത് കോടതി കണ്ടു. ദൃശ്യങ്ങൾ കണ്ട ജസ്റ്റിസ് ഹേമന്ത് സത്ബായി ഉടൻ തന്നെ ഗോവിന്ദയുടെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് തിരികെ അയച്ചു. കൂടാതെ കോടതിമുറിക്കുള്ളിൽ പാൻ മസാല ഉപയോഗിച്ചതിന് പ്രതിക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.

ഈ കഴിഞ്ഞ ഓഗസ്റ്റ് 12-ാം തീയതി സംഭവത്തിൽ കോടതി പ്രതിയോട് വിശദീകരണം തേടി നോട്ടീസയച്ചു. ഇതിൽ വിശദീകരണം നൽകാനെത്തിയ പ്രതി മദ്യപിച്ചാണ് കോടതിയിൽ എത്തിയതും കണ്ടെത്തി. മെഡിക്കൽ പരിശോധന പ്രതി മദ്യപിച്ചിട്ടുണ്ടെന്നും തെളിഞ്ഞു. ഇതെ തുടർന്ന് കോടതി വീണ്ടും ഗോവിന്ദയെ ജയലിലേക്ക് അയച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും