AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: 3000 കൊടുത്തു 4000 കിട്ടി; ആ എടിഎമ്മിൽ നിന്നും കോളടിച്ചവർ നിരവധി

Viral ATM Issue : വിവരം അധികം താമസിക്കാതെ തന്നെ നാട്ടുകാർ പലരും അറിഞ്ഞു. 1500 കൊടുത്തവർക്ക് 1800 ആയും 2000 ആയും തുകകൾ ലഭിച്ചു. ഹൈദരാബാദിലെ യാക്കുത്പുര,മൊയിൻബാഗിലെ എടിഎമ്മിലാണ് സംഭവം

Viral News: 3000 കൊടുത്തു 4000 കിട്ടി; ആ എടിഎമ്മിൽ നിന്നും കോളടിച്ചവർ നിരവധി
Atm Machine IssueImage Credit source: TV9 Network
arun-nair
Arun Nair | Updated On: 18 May 2025 13:19 PM

വെറും 3000 രൂപ എടിഎമ്മിൽ നിന്നും പിൻവലിക്കാൻ എത്തിയവർക്ക് കിട്ടിയത് 4000 രൂപ. അക്കൗണ്ടില്‍ നിന്നും പൈസ പോയെന്ന് കരുതിയവർക്ക് മെസ്സേജ് കണ്ടപ്പോൾ കാര്യം പിടികിട്ടി. 3000 രൂപ മാത്രമാണ് കുറഞ്ഞത്. അതായത് 1000 രൂപ അധികം. വിവരം അധികം താമസിക്കാതെ തന്നെ നാട്ടുകാർ പലരും അറിഞ്ഞു. 1500 കൊടുത്തവർക്ക് 1800 ആയും 2000 ആയും തുകകൾ ലഭിച്ചു. ഹൈദരാബാദിലെ യാക്കുത്പുര,മൊയിൻബാഗിലെ എടിഎമ്മിലാണ് സംഭവം. എന്തായാലും കോളടിക്കൽ അധികം നേരമുണ്ടായില്ല. സംഭവത്തിന് ദൃക്സാക്ഷിയായ പ്രദേശവാസി ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചു വിടുകയും ചെയ്തു.

തുടർന്ന് പോലീസ് തന്നെ എ.ടി.എം പൂട്ടി ഷട്ടർ ഇട്ട ശേഷം. ബാങ്ക് അധികൃതരെയും വിവരം അറിയിച്ചു.മെഷിനുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു. ഇതിനാലാണ് അധിക തുക ആളുകൾക്ക് ലഭിച്ചതെന്നും ബാങ്ക് അധികൃതർ പൊലീസിനോട് പറഞ്ഞു. രാത്രിയോടെ ബാങ്കിൻ്റെ സാങ്കേതിക വിധഗ്ധർ തന്നെ എത്തി പ്രശ്നം പരിഹരിച്ചു. അതേസമയം പണം പിൻവലിച്ചവർക്ക് ലഭിച്ച അധിക തുക തിരികെ വാങ്ങുമോ അതോ അതിൽ നടപടി ഉണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഹൈദരാബാദില്‍ തീപിടിത്തത്തില്‍ 17 പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ് ചാര്‍മിനാറിന് സമീപം ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ക്ക് ദാരുണാന്ത്യം. ഏഴ് വയസുള്ള ഒരു പെണ്‍കുട്ടി അടക്കം 17 പേരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ 6.30-ഓടെയാണ് സംഭവത്തെ പറ്റി വിവരം ലഭിച്ചതെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. 11 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.